കോഴിക്കോട്: താമരശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുടുംബത്തില്‍നിന്നുണ്ടായ അവഗണനയാണു കൊലപാതകത്തിനു പ്രേരണയായതെന്നും അറസ്റ്റിലായ പിതൃസഹോദരഭാര്യ ജസീല. മൂന്നു മാസമായി കൊലപാതകം ആസൂത്രണം ചെയ്തിട്ടെന്നും ജസീല പൊലീസിനു മൊഴി നല്‍കി. സ്വന്തം മാതാവിനേക്കാള്‍ സ്‌നേഹവും കരുതലുമാണ് ജസീല കുട്ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഏഴു മാസം മാത്രം പ്രായമുള്ള ഫാത്തിമയോടു ജസീല കാണിച്ചതെല്ലാം സ്‌നേഹത്തിന്‍റെ തരിമ്പ് പോലുമില്ലാത്ത കാപട്യമായിരുന്നുവെന്ന് ഫാത്തിമയുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷമാണ് എല്ലാവരും തിരിച്ചറിഞ്ഞത്. ജസീല പൊലീസിനു […]
Tag: murder case
ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വിട്ടയച്ചു
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി. ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ ഹംസയ്ക്ക് സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു.കോര്‍പസ് ഡെലിക്ടി സിദ്ധാന്തം അനുസരിച്ചാണ് ഹംസയെ വെറുതെ വിട്ടത്. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ, മരിച്ചെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തണം. . എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി. […]
ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഒരു കുടുംബത്തിനെ മൂന്ന് പേരെ കുത്തികൊന്ന കേസില്‍ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകള്‍ നേഹ (16) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സൂരജ് വേര്‍മയെയാണ് അറസ്റ്റ് ചെയ്തത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകനാണ് സുരാജ് വേര്‍മ. ദില്ലിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ […]
താനൂരില്‍ ഗൃഹനാഥനെ കഴുത്തറുത്ത് കൊന്ന കേസ്: മുഖ്യപ്രതി പിടിയില്‍
മലപ്പുറം : താനൂരില്‍ മല്‍സ്യതൊഴിലാളി സവാദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സൗജത്തിന്‍റെ കാമുകന്‍ ബഷീര്‍ പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന ഇയാളെ പൊലീസ് നാട്ടിലെത്തിക്കുകയായിരുന്നു. ചെന്നൈയിലെത്തിയ ബഷീര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗള്‍ഫിലേക്ക് കടന്ന ബഷീറിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ വഴിയും ഇന്‍റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ വഴിയും പ്രതിയെ കിട്ടാന്‍ പൊലീസ് നീക്കം ശക്തമാക്കി. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ […]
പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ചിലേക്ക്
തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കും. സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൗമ്യയുടെ ആത്മഹത്യയും, നാല് കൊലപതാകങ്ങളും പുനരന്വേഷിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി ആയിരിക്കും കേസില്‍ അന്വേഷണ ചുമതല അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. കേസില്‍ ദുരൂഹതകളുണ്ടെന്ന് കാട്ടി നാട്ടുകാരടങ്ങുന്ന സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഡയറിക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന സൗമ്യയുടെ കാമുകന്‍മാര്‍ […]
വയനാട്ടിലെ നവദമ്പതികളുടെ കൊലപാതകം: പ്രതി പിടിയില്‍
വയനാട്: വയനാട് വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ രണ്ടു മാസം മുമ്പ് നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ട സംഭവത്തിലാണ് വിശ്വനാഥന്‍ പിടിയിലായിരിക്കുന്നത്. കൊലപാതകം നടക്കുന്നതിന് മൂന്ന് മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ജൂലൈ 6നാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ മുതല്‍ തീവ്രവാദ ബന്ധം വരെ […]
അഭിമന്യു കൊലപാതകം: 8 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: മഹാരാജാസ് എസ് എഫ് ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൊച്ചി സിറ്റി പോലീസിന്‍റെതാണ് നടപടി. കേസിലെ പ്രതികളായ എറണാകുളം പാണാവള്ളി നമ്പിപുത്തലത്തു വീട്ടില്‍ മുഹമ്മദ് ഹഷീം, കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്ന തന്‍സീല്‍, മസ്ജിദ് റോഡ് മേക്കാട്ട് വീട്ടില്‍ സനിദ്, പാലിയത്തു വീട്ടില്‍ ഫായിസ്, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലിം, കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടില്‍ ഷിഫാസ്, മസ്ജിത് റോഡ് മേക്കാട്ട് വീട്ടില്‍ സഹല്‍, […]
പിണറായി കൂട്ടക്കൊലപാതകം; സൗമ്യ എഴുതിയ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ എഴുതിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. താനെന്തുകൊണ്ടാണ് ഈ ജീവിതം തെരഞ്ഞെടുത്തു എന്ന കാര്യമാണ് കത്തില്‍ വ്യക്തമായി എഴുതിയിരിക്കുന്നത്. ജയിലില്‍ കഴിയവേയാണ് സൗമ്യ ഈ കുറിപ്പ് എഴുതിയത്. തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് സൗമ്യ ആറ് സ്ഥലത്താണ് ഡയറിയില്‍ എഴുതി വച്ചിരിക്കുന്നത്. ഡയറിയിലെ വിവാദ ഭാഗങ്ങളെപ്പറ്റി . വനിതാ ജയിലില്‍ സൗമ്യ ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ച ടൗണ്‍ സിഐ ആണ് ഡയറിക്കുറിപ്പുകളും പരിശോധിച്ചത്. ആറ് നോട്ട് ബുക്കുകളിലായിരുന്നു സൗമ്യ […]
കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെ, നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല, പരാതിയുമായി യുവാവ്
മാഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. മൂന്ന് മാസം മുമ്പ് രണ്ട് മക്കളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ബഹ്റൈനില്‍ ജോലി ചെയ്യുകയാണ് വടകര സ്വദേശിയായ യുവാവ്. ഇയാള്‍ വടകര ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.പരാതി വടകര സിഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ […]
മണിയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ ഞങ്ങള്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്: ജാഫര്‍ ഇടുക്കി
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ സിനിമയില്‍ നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍: ‘മണിയുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ വില്ലനായിരുന്നോ എന്നൊക്കെ തെളിയുകയുള്ളൂ. ഓഫറുകള്‍ വന്നിരുന്നു. പക്ഷേ സ്വീകരിക്കാന്‍ മനസനുവദിച്ചില്ല. തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിന് ശേഷമാണ് പിന്മാറിയത്. ചാനലുകളിലും പത്രങ്ങളിലും […]









