സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലാകുന്നു

ചെന്നൈ: തമിഴ്നാട് കുണ്ട്രത്തൂരില്‍ കാമുകനൊപ്പം ഒളിച്ചോടാല്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. അഭിരാമി കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ വീട്ടില്‍ ഇല്ലാത്തതിനാലാണ് ഭര്‍ത്താവ് വിജയുടെ ജീവന്‍ അപകടത്തിലാവാതിരുന്നത്. മക്കളെ നഷ്ടപ്പെട്ട വിജയിയെ ആശ്വസിപ്പിക്കാന്‍ തമിഴ്‌നടന്‍ രജനികാന്ത് രംഗത്തെത്തി. രജനിയുടെ ആരാധകരാണ് കൊല്ലപ്പെട്ട മക്കളും താനുമെന്ന് വിജയ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിനം മുന്‍പ് രജനിയുടെ പുതിയ ചിത്രം കാലയിലെ ഡയലോഗിന് ഡബ്മാഷ് ചെയ്തിരുന്നതായും അദ്ദേഹം താരത്തിനോട് പറഞ്ഞു. അതേസമയം കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോ […]

സൗമ്യയുടെ ഡയറിക്കുറിപ്പിലെ ‘അവന്‍’ ആര്? വട്ടംകറങ്ങി പൊലീസ്

കണ്ണൂര്‍: പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംനല്കി കൊലപ്പെടുത്തിയ കേസിലെ ഏകപ്രതി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്. റിമാന്‍റ് പ്രതിയായ സൗമ്യ തൂങ്ങി മരിക്കാനിടയാക്കിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്ത്നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നാണ് ഡി.ഐ.ജി പരിശോധിക്കുന്നത്. റിമാന്‍റ് പ്രതിയുടെ മരണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ […]

ഇളയച്ഛന്‍ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ കുട്ടിയെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടി പോലീസ്

മലപ്പുറം: ഇളയച്ഛന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പതുകാരനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടി പോലീസ് . ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞ മുഹമ്മദ് ഷഹീനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അതിനാണ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരിക്കുന്നത്. സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയപ്പോള്‍ തന്നെ പാലത്തിന്‍റെ […]

സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി റീജനല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച്‌ ഉത്തരമേഖല ജയില്‍ ഡിഐജി, എസ് സന്തോഷ് കുമാര്‍ ബുധനാഴിച്ച കണ്ണൂര്‍ വനിതാ ജയിലില്‍ നേരിട്ടെത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപിക്ക് സമര്‍പിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്‌തേക്കും. ജയില്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ നടപടിക്ക് വീധേയമാകുമെന്നാണ് വിവരം. അതേ സമയം സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പയ്യാമ്പലത്ത് […]

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും. മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പയ്യാമ്പലത്ത് സംസ്‌കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. മാതാപിതാക്കളെയും മക്കളെയും കൊലചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന സൗമ്യ ശനിയാഴ്ചയാണ് ആത്മഹത്യചെയ്തനിലയില്‍ കാണപ്പെട്ടത്. മൃതദേഹപരിശോധനയ്ക്കുശേഷം പരിയാരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കില്‍ 0497 2748310, 9446899508 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വനിതാ ജയില്‍ സൂപ്രണ്ട് അറിയിച്ചു. […]

തൊടുപുഴയിലെ കൂട്ടക്കൊലപാതകം: 2 പേര്‍ കസ്റ്റഡിയില്‍

ഇടുക്കി: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്തുപരിചയമുള്ള രണ്ട് പേരാണ് പിടിയിലായത്. അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. സംശയമുള്ള 15 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.  ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായ തുമ്പുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമീപദിവസങ്ങളിലെല്ലാം മഴയായിരുന്നതിനാല്‍ കൂടുതല്‍ […]

ഗൗരി ലങ്കേഷ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍

മടിക്കേരി: മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50)​ എന്നയാളെയാണ് ജൂലായ് 23ന് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. അമിത്, ഗണേഷ് എന്നിവരെ ഹൂബ്ളിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് […]

ജിഷ്ണു പ്രണോയ് കേസ്; സിബിഐ 22 പേരുടെ മൊഴിയെടുത്തു

നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യി കേസില്‍ സിബിഐ ഇരുപത്തിരണ്ടുപേരുടെ മൊഴിയെടുത്തു. കൊ​ച്ചി​യി​ല്‍ നിന്നും നാദാപുരത്ത് എത്തി ക്യാമ്ബ് ചെയ്താണ് സിബിഐ മൊഴിയെടുത്തത്. ജി​ഷ്ണു​വി​ന്‍റ മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ക​ണ്ട ബ​ന്ധു​വും ഡോ​ക്ട​റു​മാ​യ ജ​സി സു​ജി​തി​ന്‍റെ കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടം ചാ​ലി​ലെ വീ​ട്ടി​ലെ​ത്തിയാണ് സംഘം മൊഴിയെടുത്തത്. ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ, അ​ച്ഛ​ന്‍ അ​ശോ​ക​ന്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ ജി​ഷ്ണു​വി​ന്‍റെ പി​താ​വി​ന് ല​ഭി​ച്ച ര​ണ്ട് ഊ​മ​ക്ക​ത്തു​ക​ള്‍ അദ്ദേഹം സി​ബി​ഐ​ക്ക് കൈ​മാ​റി. കേ​സ് തെ​ളി​യി​ല്ലെ​ന്നും ചി​ല​രു​ടെ ഇ​ട​പെ​ട​ലാ​ണ് […]

ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഗൗരിയുടെ കൊലപാതകിക്ക് തോക്ക് കൈമാറിയെന്ന് കരുതുന്ന മോഹന്‍ നായക് (50)നെയാണ് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. ജൂലായ് 18ന് അറസ്‌റ്റ് ചെയ്‌ത ഇയാളെ കോടതിയില്‍ ഹാജരാക്കി ആറ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങിയതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ നേരത്തെ അറസ്‌റ്റിലായ പ്രധാന പ്രതി പരുശുറാം വാഗ്‌മോറിനെ […]

കുണ്ടറ ആലീസ് വധക്കേസ്: പ്രതിക്ക് വ​ധ​ശി​ക്ഷ

കൊ​ല്ലം: കു​ണ്ട​റ ആ​ലീ​സ് വ​ധ​ക്കേ​സി​ലെ പ്ര​തി ഗി​രീ​ഷ് കു​മാ​റി​ന് വ​ധ​ശി​ക്ഷ. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്‍റെ ഭാര്യ ആലീസിന്‍റെ ( 57) കൊലപാതകവുമായി ബന്ധപ്പെട്ടാണ് പാരിപ്പള്ളി പാമ്പുറം സ്വദേശി ഗിരീഷ് കുമാര്‍( 41)പിടിയിലാവുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന്‍റെ വീട്ടില്‍ 2013 ജ്യൂണ്‍ 13 ന് കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊല്ലുകയായിരുന്നുമെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ജയിലില്‍ നിന്ന് ഏതാനും ആഴ്ചകള്‍ മുമ്പ് മാത്രം […]