ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഗൗരിയുടെ കൊലപാതകിക്ക് തോക്ക് കൈമാറിയെന്ന് കരുതുന്ന മോഹന്‍ നായക് (50)നെയാണ് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. ജൂലായ് 18ന് അറസ്‌റ്റ് ചെയ്‌ത ഇയാളെ കോടതിയില്‍ ഹാജരാക്കി ആറ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങിയതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കേസില്‍ നേരത്തെ അറസ്‌റ്റിലായ പ്രധാന പ്രതി പരുശുറാം വാഗ്‌മോറിനെ സിന്ദഗിയില്‍നിന്നു ബൈക്കില്‍ കൊണ്ടുവന്നതും തോക്ക് കൈമാറിയതും മോഹനാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കെ.ടി. നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തീവ്ര ഹിന്ദു സംഘടനകളായ സനാതന്‍ സന്‍സ്‌ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം.

ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായിരുന്നു. ലങ്കേഷ് പത്രിക എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്.

prp

Related posts

Leave a Reply

*