ഗൗരി ലങ്കേഷ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍

മടിക്കേരി: മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50)​ എന്നയാളെയാണ് ജൂലായ് 23ന് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. അമിത്, ഗണേഷ് എന്നിവരെ ഹൂബ്ളിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് […]

ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഗൗരിയുടെ കൊലപാതകിക്ക് തോക്ക് കൈമാറിയെന്ന് കരുതുന്ന മോഹന്‍ നായക് (50)നെയാണ് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. ജൂലായ് 18ന് അറസ്‌റ്റ് ചെയ്‌ത ഇയാളെ കോടതിയില്‍ ഹാജരാക്കി ആറ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങിയതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ നേരത്തെ അറസ്‌റ്റിലായ പ്രധാന പ്രതി പരുശുറാം വാഗ്‌മോറിനെ […]

ഗൗരി ലങ്കേഷിനും എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്!

ബെംഗളൂരു: കര്‍ണാടകയില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കര്‍ണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് 2015 ആഗസ്ത് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്. രണ്ടുപേരുടെയും […]

മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യി ഗൗരി ലങ്കേഷിന്​ പുരസ്​കാരം

​ഡ​ല്‍​ഹി: കൊല്ലപ്പെട്ട മുതിര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗരി ലങ്കേഷിന്​ പുരസ്​കാരം. അ​ന്ന പൊലിറ്റ്കോവ്സ്കയു​ടെ സ്​​മ​ര​ണാ​ര്‍​ഥം ല​ണ്ട​ന്‍ ആ​സ്​​ഥാ​ന​മാ​യി പ്രവര്‍ത്തിക്കുന്ന റീ​ച്ച്‌​ ഓള്‍ വി​മ​ന്‍ ഇ​ന്‍ വാ​ര്‍ എ​ന്ന ​സംഘ​ട​ന​യാ​ണ്​ മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യി ഗൗരി ലങ്കേഷിനു പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ അ​ന്ന പൊലിറ്റ്കോവ്സ്ക റ​ഷ്യ​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രെ വാര്‍ത്തകള്‍ നല്‍കയതിന്‍റെ  പേരിലാണ് മോ​സ്​​കോ​വി​ലെ വസതിയില്‍  കൊ​ല്ല​പ്പെ​ട്ട​ത്. അന്നയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം ഇന്ത്യന്‍ മാധ്യമ രംഗത്തു നിന്നുള്ള ഒരു വ്യക്തി കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. ഗൗരി ലങ്കേഷിനു പുറമെ പാ​കി​സ്​​താ​നി […]

ഗൗരി ലങ്കേഷ് വധം; കേസ് വഴിത്തിരിവിലേക്ക്

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്‍റെ  അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം  തയ്യാറാക്കിയതായി അന്വേഷണ സംഘം  അറിയിച്ചു. മുപ്പത്തിനാലിനും  മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം. കൊലയാളി ധരിച്ചിരുന്നത് സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ്. ഒപ്പം കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. അക്രമികള്‍ സഞ്ചരിച്ചെന്നു കരുതുന്ന ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജിതമാക്കി […]

ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്ക്

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്കാണ് എന്ന്  ഫോറന്‍സിക് വിഭാഗം. രണ്ടു വര്‍ഷം മുന്‍പ് എം.എം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ 7.65 എം.എം നാടന്‍ പിസ്റ്റളാണ് ഗൗരി ലങ്കേഷിനെയും വധിക്കാന്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്‍റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ച്‌ […]

ഗൗരി ലങ്കേഷ് വധം;ഒരാള്‍ അറസ്റ്റില്‍

ബെംഗളുരു;മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. .സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെന്ന് കരുതുന്ന ആന്ധ്ര  സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇയാളെ രഹസ്യകേന്ദ്രത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.