ഗൗരി ലങ്കേഷ് വധം; കേസ് വഴിത്തിരിവിലേക്ക്

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്‍റെ  അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്‍റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം  തയ്യാറാക്കിയതായി അന്വേഷണ സംഘം  അറിയിച്ചു. മുപ്പത്തിനാലിനും  മുപ്പത്തിയെട്ടിനും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം.

കൊലയാളി ധരിച്ചിരുന്നത് സാധാരണ ഫുള്‍കൈ ഷര്‍ട്ടാണ്. ഒപ്പം കൈയില്‍ ഒരു ചരടും, കഴുത്തില്‍ ഒരു ടാഗും തുക്കിയിരുന്നു. അക്രമികള്‍ സഞ്ചരിച്ചെന്നു കരുതുന്ന ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജിതമാക്കി .

സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

prp

Related posts

Leave a Reply

*