ഗൗരി ലങ്കേഷ് വധം;ഒരാള്‍ അറസ്റ്റില്‍

ബെംഗളുരു;മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. .സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെന്ന് കരുതുന്ന ആന്ധ്ര  സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇയാളെ രഹസ്യകേന്ദ്രത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സമയത്ത്, ആ സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് ഇയാളുടെ നമ്പറിന്‍റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഗൗരി ലങ്കേഷ് യാത്ര ചെയ്യുന്ന പാതകളില്‍ ഇയാള്‍ അവരെ നിരീക്ഷിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട് ഇയാള്‍ക്കു കൊലപാതകത്തിലോ കൊലപാതക ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്.പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്

ഇക്കഴിഞ്ഞ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷ് താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. അക്രമി സംഘം സിസിടിവിയില്‍ പതിഞ്ഞിരുന്നെങ്കിലും വ്യക്തമായിരുന്നില്ല

prp

Related posts

Leave a Reply

*