പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’യുടെ മോഷന്‍  പോസ്റ്റർ പുറത്തിറങ്ങി

നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രം ‘മൈസ്റ്റോറി’ യുടെ മോഷൻ പോസ്റ്റർ എത്തി. ഷാന്‍ റഹ്മാന്‍റെ  സംഗീതത്തില്‍ പൃഥ്വിരാജും പാർവതിയും നില്‍ക്കുന്ന മനോഹര ചിത്രം ഉള്‍പ്പെടുന്നതാണ് പോസ്റര്‍.

എന്ന് നിന്‍റെ  മൊയ്‌തീൻ എന്ന ബ്ലോക്സ്‌ ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് – പാര്‍വതി ജോടികള്‍ ഒന്നിക്കുന്ന മൈസ്റ്റോറിയുടെ വാർത്തകൾ വന്നത് മുതൽ ആരാധകർ ഏറെ കാത്തിരിപ്പിലാണ്. എന്ന് നിന്‍റെ മൊയ്‌തീൻ പോലെ തന്നെ റൊമാന്റിക്‌ ലൗ സ്റ്റോറി ആയിരിക്കും മൈ സ്റ്റോറി എന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന.

നന്ദലാൽ, മനോജ് കെ ജയൻ, മണിയൻപിള്ള രാജു എന്നിവരാണ് മൈസ്റ്റോറി യിലെ മറ്റു താരങ്ങൾ. റോഷ്നി ദിനകർ പ്രൊഡക്ഷന്‍റെ  ബാനറിൽ ചിത്രം നിർമിക്കുന്നത് റോഷ്നി ദിനകറും ഒ.വി. ദിനകറും കൂടിയാണ്. നിരവധി അവാർഡുകൾ കോസ്റ്റും ഡിസൈനിങ്ങിന് കരസ്ഥമാക്കിയ റോഷ്നി ദിനകരന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘ മൈസ്റ്റോറി’.

ജയ്‌, താര എന്നീ കഥാപാത്രങ്ങളായാണ് പൃഥ്വിരാജും  പാര്‍വതിയുംഎത്തുന്നത്.ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച മൈസ്റ്റോറിക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. ബോളീവുഡില്‍ നിന്നുള്ള ബിശ്വദീപ് ചാറ്റര്‍ജിയാണ്‌ ശബ്ദ സംവിധാനം.’എന്തിര’നും’ ലിംക’യ്ക്കും കാമറ ചലിപ്പിച്ച ആര്‍.രത്നവേലുവാണ് ഇതിന്‍റെയും  കാമറാമാന്‍.

 

 

 

prp

Leave a Reply

*