ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന് മോചനം.

ദുബായ്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് മോചനം സാധ്യമായതാണെന്നാണ് വിവരം.  യെമനില്‍ നിന്ന് അദ്ദേഹത്തെ ഒമാനിലെത്തിച്ചതായാണ് വിവരം. അദ്ദേഹത്തിന്‍റെ പുതിയ   ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ നാലിനാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനികളെയടക്കം 16 പേരെ കൂട്ടക്കൊലചെയ്തതിനു ശേഷമായിരുന്നു ഇത്.കോട്ടയം രാമപുരം സ്വദേശിയാണ് ടോമി ജോര്‍ജ് എന്ന് പേരുള്ള ഫാദര്‍ ടോം.

സംഭവം നടന്നതിനുശേഷം ഫാദറുമായി എന്തെങ്കിലും തരത്തില്‍ ആശയവിനിമയം നടത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഫാദര്‍ ടോമിന്‍റെ  വീഡിയോ ക്രിസ്മസ് ദിനത്തില്‍ യൂട്യൂബ് വഴി പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ക്രിസ്ത്യന്‍ നേതൃത്വവും ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്ന വീഡിയോയില്‍ അദ്ദേഹം ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. എന്നാല്‍, ഇതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച്‌ ഒരു വിവരവുമില്ലായിരുന്നു.

 

prp

Related posts

Leave a Reply

*