മോചനദ്രവ്യം നല്‍കിയല്ല ഉഴുന്നാലിലിനെ മോചിപ്പിച്ചത്:വി.​കെ.​സിം​ഗ്

ന്യൂ​ഡ​ല്‍​ഹി:  ഫാദര്‍ ടോം ഉ​ഴു​ന്നാ​ലി​നെ മോ​ചി​പ്പി​ക്കാ​ന്‍ മോ​ച​ന​ദ്ര​വ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ.​സിം​ഗ്.  ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ പണം നല്‍കിയിരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. യെമനില്‍ നിന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 6 നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അന്ന് അവര്‍ നടത്തിയ ആക്രമണത്തില്‍  15  പേരോളം കൊല്ലപ്പെട്ടിരുന്നു. ഇടയ്ക്ക്   ഭീകരര്‍  ടോം ഉ​ഴു​ന്നാ​ലിലിന്‍റെ  വീഡിയോ പുറത്തു വിട്ടിരുന്നു. […]

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന് മോചനം.

ദുബായ്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് മോചനം സാധ്യമായതാണെന്നാണ് വിവരം.  യെമനില്‍ നിന്ന് അദ്ദേഹത്തെ ഒമാനിലെത്തിച്ചതായാണ് വിവരം. അദ്ദേഹത്തിന്‍റെ പുതിയ   ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ നാലിനാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനികളെയടക്കം 16 പേരെ കൂട്ടക്കൊലചെയ്തതിനു ശേഷമായിരുന്നു ഇത്.കോട്ടയം രാമപുരം സ്വദേശിയാണ് […]