മോചനദ്രവ്യം നല്‍കിയല്ല ഉഴുന്നാലിലിനെ മോചിപ്പിച്ചത്:വി.​കെ.​സിം​ഗ്

ന്യൂ​ഡ​ല്‍​ഹി:  ഫാദര്‍ ടോം ഉ​ഴു​ന്നാ​ലി​നെ മോ​ചി​പ്പി​ക്കാ​ന്‍ മോ​ച​ന​ദ്ര​വ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ.​സിം​ഗ്.  ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ പണം നല്‍കിയിരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡല്‍ഹിയില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. യെമനില്‍ നിന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 6 നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അന്ന് അവര്‍ നടത്തിയ ആക്രമണത്തില്‍  15  പേരോളം കൊല്ലപ്പെട്ടിരുന്നു. ഇടയ്ക്ക്   ഭീകരര്‍  ടോം ഉ​ഴു​ന്നാ​ലിലിന്‍റെ  വീഡിയോ പുറത്തു വിട്ടിരുന്നു. പിന്നീട്  അദ്ദേഹത്തിനെ കുറിച്ച് ഒരു  വിവരവും   ലഭിച്ചിരുന്നില്ല.

prp

Related posts

Leave a Reply

*