രാമലീല വിജയക്കുതിപ്പിലേക്ക്

ജനപ്രിയ നടന്‍ ദിലീപിന്‍റെ  കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ്.

കളക്ഷന്‍റെ  കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് ബ്രേക്കര്‍ ആകാനൊന്നും രാമലീലയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്‍റെ  സിനിമ 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍  ആദ്യമായാണ്.

ഒരു ദിലീപ് ചിത്രത്തിന് അടുത്ത കാലത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് ആയിരുന്നു രാമലീലയ്ക്ക് ലഭിച്ചത്. ആദ്യ ദിനം എല്ലാ ഷോകളും ഹൗസ് ഫുള്‍ ആയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് 25 കോടി കളക്ഷന്‍ നേടി.

നടിയുടെ കേസുമായി ബന്ധപ്പെട്ട് ദിലിപീനെതിരേയും രാമലീലയ്ക്ക് എതിരേയും ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു രാമലീല  തിയറ്ററിലേക്ക് എത്തിയത്.  അതിനെയെല്ലാം അതിജീവിച്ച ചിത്രം അപ്രതീക്ഷിതമായ ഒരു വിജയമാണ് സ്വന്തമാക്കിയത്

 

 

prp

Related posts

Leave a Reply

*