ജനപ്രിയ നടന്‍ ദിലീപിന്‍റെ കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ്. കളക്ഷന്‍റെ കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് ബ്രേക്കര്‍ ആകാനൊന്നും രാമലീലയ്ക്ക് സാധിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്‍റെ സിനിമ 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍ ആദ്യമായാണ്. ഒരു ദിലീപ് ചിത്രത്തിന് അടുത്ത കാലത്ത് […]
Tag: rama leela
പ്രതിസന്ധികളെ മറികടന്ന് രാമലീല ഇന്ന് തീയറ്ററുകളില്‍
കൊച്ചി: ദിലീപ് നായകനായ രാമലീല ഇന്ന് തീയറ്ററുകളില്‍ എത്തും. കേരളത്തില്‍ മാത്രം 150 സ്ക്രീനിസിലാണ് ചിത്രം ഇന്ന് എത്തുന്നത്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത് . അതേസമയം യുവജനസംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്തുകൊണ്ട് തിയറ്റര്‍ ഉടമകള്‍ സ്വന്തം നിലയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ […]
രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല
കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിനിമാ റിലീസിന് പോലീസ് സംരക്ഷഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ […]


