രാമലീലയ്ക്ക് പോലീസ് സംരക്ഷണമില്ല

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന്  ഹൈക്കോടതി. ചിത്രത്തിന്‍റെ  റിലീസിനോട് അനുബന്ധിച്ച്‌ തീയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

സിനിമാ റിലീസിന് പോലീസ് സംരക്ഷഷണം ഏര്‍പ്പെടുത്താന്‍    കഴിയില്ലെന്ന  നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ   ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ    മോചനം കാത്തുനില്‍ക്കാതെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്.

അതേസമയം, ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയറ്റര്‍ ഉടമകള്‍

prp

Related posts

Leave a Reply

*