കണ്മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച്‌ സെറീന വില്യംസ്

​ലോസ്​ ആഞ്ചലസ്​: കണ്‍മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച്‌​ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. രണ്ടാഴ്​ച പ്രായമുള്ള പെണ്‍കുഞ്ഞിനെ മാറില്‍ കിടത്തി ഉറക്കുന്ന ചിത്രമാണ്​ സെറീന ഇന്‍സ്​റ്റഗ്രാമില്‍ പോസ്​റ്റു ചെയ്​തത്​. അലക്സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ്​ ​കുഞ്ഞിന്​ പേരിട്ടിരിക്കുന്നത്​.

കുഞ്ഞിന്‍റെ ചിത്രത്തോടൊപ്പം ആദ്യ സ്കാനിങിന്‍റെ  ദൃ​ശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗര്‍ഭകാല വിശേഷങ്ങളുടെ വിഡിയോയും സെറീന പുറത്തുവിട്ടിട്ടുണ്ട്. സെപ്​തംബര്‍ ഒന്നിനാണ്​ സെറീന പെണ്‍കുഞ്ഞിന്​ ജന്മം നല്‍കിയത്​. ഒരാഴ്​ചത്തെ ആശുപത്രി വാസത്തിനുശേഷം സ്വവസതിയിലെത്തിയിരുന്നു.

മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ത​​ന്‍റെ  കരിയറിലെ 23-ാം ഗ്രാന്‍സ്ലാം കിരീടം നേരിടിരുന്നു.റെഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

prp

Related posts

Leave a Reply

*