ഗുര്‍മീത് സിങ്ങിനെ  മോചിപ്പിക്കാന്‍ ശ്രമം;3 പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെ  മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ശിക്ഷ വിധിച്ചതിന് ശേഷം സിംഗിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തിയ അമിത്, രാജേഷ് എന്നി രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായത്.

പഞ്ച്കുളയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് ഹരിയാന പോലീസ് നിര്‍ദേശിച്ചു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പഞ്ച്കുള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മന്‍ബീര്‍ സിങ്ങ് വ്യക്തമാക്കി.

നേരത്തെ ഗുര്‍മീതിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിനെല്ലാം പുറമേ പഞ്ചാബ് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.

 

prp

Related posts

Leave a Reply

*