ജയിലില്‍ ഗുര്‍മീദ് സിംഗിന് ദിവസക്കൂലി 20 രൂപ

ഹരിയാന: ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ഗുര്‍മീദ് റാം റഹീം  സിംഗിന്‍റെ ജയിലിലെ ദിവസക്കൂലി ഇരുപതു രൂപ. ഹരിയാന ജയില്‍  ഉദ്യോഗസ്ഥരാണ് ഈ കാര്യം വ്യക്തമാക്കിയത്.  ജയിലിലെ പച്ചക്കറി ത്തോട്ടത്തിലാണ് ഗുര്‍മീദ് സിംഗിന് ജോലി.

ജയിലിന് സമീപം 900 സ്ക്വയര്‍ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിലാണ് പച്ചക്കറിത്തോട്ടം. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള ജോലികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്ന് ജയില്‍  ഉദ്യോഗസ്ഥനായ കെ.പി. സിംഗ് പറഞ്ഞു. പച്ചക്കറികള്‍ നട്ടു വളര്‍ത്തലാണ് ഗുര്‍മീദിനെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി.

ഗുര്‍മീദ് റാം റഹീം  സിംഗ ജയിലിലെ 1997 നമ്പര്‍  തടവുകാരനാണ്.   20 വര്‍ഷത്തെ തടവുശിക്ഷയാണ്  അദ്ദേഹത്തിനു വിധിച്ചിരിക്കുന്നത്.

 

prp

Related posts

Leave a Reply

*