മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്

തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി കേരള പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും.

മോഷ്ടിക്കപ്പെടുന്നതും കാണാതാവുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസ് വെബ്പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാല്‍ പൊലീസിന് അവ പെട്ടെന്ന് കണ്ടെത്താന്‍ വെബ്പോര്‍ട്ടല്‍ മുഖേന കഴിയും.

prp

Related posts

Leave a Reply

*