ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു.  പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല  എന്നും  നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല എന്നും  കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്.  കേസ് തുടരാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് അന്വേഷണം സംഘം ഉടന്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജയരാജന്‍റെ ഭാര്യാസഹോദരിയായ  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം  പികെ ശ്രീമതിയുടെ   മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായി നിയമിച്ചതാണ് വിവാദമായത്. കൂടാതെ ജയരാജന്‍റെ  സഹോദരപുത്രന്‍റെ ഭാര്യ ദീപ്തി നിഷാദിനെ കേരള ക്ലേയ്സ് ആന്‍റ് സെറാമിക് പ്രോഡക്‌ട്സിന്‍റെ  ജിഎം ആയും നിയമിച്ചു.

ഇത്തരം ബന്ധു നിയമനങ്ങള്‍ വിവാദമായതോടെ ജയരാജന്‍ വ്യവസായ മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

prp

Leave a Reply

*