ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ 8 ന് സമര്‍പ്പിക്കും.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ 8 ന് സമര്‍പ്പിക്കും. ഗൂഡാലോചന, കൂട്ടബലാത്സംഗം എന്നിവ ഉള്‍പ്പെടെ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന തരത്തിലുള്ള കുറ്റമാണ് ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ  നീക്കം. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസ് നിലപാട്.

കേസില്‍ ഇതുവരെ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. കേസില്‍ ദിലീപിന്‍റെ  സുഹൃത്ത് നാദിര്‍ഷ, ഭാര്യ കാവ്യാ മാധവന്‍ എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താനായില്ല.

നടിയെ തട്ടിക്കൊണ്ടുപോയി  ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ചുവെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

 

prp

Related posts

Leave a Reply

*