ആണ്‍കുട്ടികളോട് സംസാരിച്ചതിന് മകളെ അച്ഛന്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിന് പതിമൂന്നുകാരിയായ മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന നല്‍ഗൊണ്ട സ്വദേശിയായ നരസിംഹയാണ് തന്‍റെ  മകളോട് കൊടും ക്രൂരത കാണിച്ചത്.

മകള്‍ സ്കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് കൊലപ്പെടുത്താന്‍ കാരണം.  മകള്‍ വീട്ടിലെത്തിയ ഉടന്‍ ഇതിന്‍റെ  പേരില്‍ കുട്ടിയുടെ തല ചുമരിനോട് ചേര്‍ത്ത് അടിക്കുകയും കഴുത്തു ഞെരിക്കുകയുമായിരുന്നു. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. പിന്നീട് കുട്ടിയുടെ മൃതദേഹം   തീയിടുകയായിരുന്നു. ശവസംസ്കാരത്തിന്  തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

മകള്‍ ആത്മഹത്യ ചെയ്തതാണെന്നാണ്  പൊലീസിനോട് ഇയാള്‍ പറഞ്ഞത്. എന്നാല്‍
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍  കുറ്റം  സമ്മതിച്ചു. നല്‍ഗൊണ്ട സര്‍ക്കാര്‍ സ്കൂളിലെ ഏഴാം ക്ലാസ്ല്  വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട  പെണ്‍കുട്ടി.

prp

Related posts

Leave a Reply

*