”ജപ്പാനെ കടലില്‍ മുക്കും അമേരിക്കയെ ചാരമാക്കും”; ഭീഷണിയുമായി ഉത്തര കൊറിയ

സോള്‍: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ.  ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30 നാണ് മിസൈല്‍ പരീക്ഷണമെന്നാണ് വിവരം. ജപ്പാന്‍റെ  വടക്കന്‍ ദ്വീപായ ഹൊക്കൈദോയിലൂടെ സഞ്ചരിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈല്‍ സഞ്ചരിക്കാന്‍ പതിനേഴ് മിനിറ്റാണ് എടുത്തത്.

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ , എത്രയും വേഗം സുരക്ഷിത  സ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് ഉച്ചഭാഷിണിയിലൂടെയും എസ്‌എംഎസിലൂടെയും  ജനങ്ങള്‍ക്ക്  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഉത്തരകൊറിയ നേരത്തേ നടത്തിയ ആണവ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടയുക, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിങ്ങനെയായിരുന്നു പ്രമേയത്തില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് അമേരിക്കയെ ചാരമാക്കുമെന്നും ജപ്പാന്‍റെ    നാല് ദ്വീപ് സമൂഹങ്ങളെ ആണവായുധം ഉപയോഗിച്ച്‌ കടലില്‍ മുക്കുമെന്നും  അറിയിച്ചു കൊണ്ട്  ഉത്തരകൊറിയ ഇന്നലെ രംഗത്തെത്തിയത്.

കഴിഞ്ഞ മാസം 29 നും സമാന രീതിയില്‍ ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചിരുന്നു.

prp

Related posts

Leave a Reply

*