268 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് ആശുപത്രി വിടുന്നത് 5 മാസത്തെ ചികിത്സയ്ക്ക് ശേഷം

ജപ്പാന്‍: അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം വെറും 268 ഗ്രാം മാത്രം തൂക്കവുമായി ജനിച്ച കുഞ്ഞ് ആശുപത്രി വിട്ടു. ടോക്കിയോയിലെ കിയോ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. ആശുപത്രിയിലെ ഡോ തകേഷി അരിമിറ്റ്‌സുവിന്‍റെ തീവ്ര ചികിത്സക്കൊടുവില്‍ 268 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ആണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവനായി മടങ്ങി. 2018 ഓഗസ്റ്റിലായിരുന്നു ടോക്കിയോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഒരു ആണ്‍കുട്ടി ജനിച്ചത്. കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്ന വലിപ്പം മാത്രമേ അവനുണ്ടായിരുന്നുള്ളൂ. തൂക്കം 268 ഗ്രാം. 24 ആഴ്ചയായപ്പോള്‍ ജനിച്ച കുഞ്ഞ് ആശുപത്രിയില്‍ […]

കനത്ത മഴ; ജപ്പാനില്‍ മരണം 80 ആയി

ടോക്യോ: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വടക്കന്‍ ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. നിരവധിപ്പേരെ കാണാതായെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മൂന്നുദിവസം നീണ്ട കനത്ത മഴയാണു വെള്ളപ്പൊക്കമുണ്ടാക്കിയത്. കാറുകള്‍വരെ ഒലിച്ചുപോയെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കും. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

ആരും കാണാതെ ഭക്ഷണം കഴിച്ചതിന് പേരക്കുട്ടിയെ മുത്തച്ഛന്‍ പട്ടിണിക്കിട്ടത് വര്‍ഷങ്ങളോളം

ഭക്ഷണം ഒരോ പ്രാവശ്യം കളയുമ്പോഴും ലോകത്ത് ഭക്ഷണം കിട്ടാതെ മരിക്കുന്നവരെക്കുറിച്ചും ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണമുണ്ടായിട്ടും കഴിക്കാന്‍ നല്‍കാതെ പേരക്കുട്ടിയെ പട്ടിണിക്കിട്ട ഒരു മുത്തച്ഛന്‍റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇത് വെറും കഥയല്ല, ജപ്പാനില്‍ നടന്ന ഒരു സംഭവമാണ്. സോഷ്യല്‍ മീഡിയ ഇന്നീ സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്ഷണം ആരും കാണാതെ കഴിച്ചതിന്‍റെ ശിക്ഷയായാണ് ഇത്തരത്തിലൊരു നടപടി മുത്തശ്ശന്‍ പേരക്കുട്ടിയോട് ചെയ്തത്. വെറും 16.8 കിലോ മാത്രമായിരുന്നു ആ സമയത്ത്  അവളുടെ ഭാരം. സോംബി […]

ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യാന്‍ റോബോട്ടുകള്‍- VIDEO

ജപ്പാനിലെ റോബോര്‍ട്ട് കഫേയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യുന്നത് റോബോര്‍ട്ടുകള്‍. സോയര്‍ എന്ന റോബോര്‍ട്ട് ആണ് ടോക്കിയോ നഗരത്തിലെ ഈ കഫേയിലെ പ്രധാന ആകര്‍ഷണം. . ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത് വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്കാന്‍ ചെയ്തതിന് ശേഷമാണ്. ഉപഭോക്താക്കളോട് ഇടപെഴകാനും ഈ ഒറ്റക്കൈയ്യന്‍ മിടുക്കനാണ്. അഞ്ച് പേര്‍ക്ക് വരെ ഓരേസമയം കോഫി വിതരണം ചെയ്യുന്നത് മനുഷ്യന്‍ ചെയ്യുന്നതിലും തന്മയത്തത്തോടെയാണ്. ആറ് ഡ്രിങ്ക്കള്‍ കൂടി കോഫിയ്ക്ക് പുറമെ സോയര്‍ വിതരണം ചെയ്യും. എന്തായാലും […]

”ജപ്പാനെ കടലില്‍ മുക്കും അമേരിക്കയെ ചാരമാക്കും”; ഭീഷണിയുമായി ഉത്തര കൊറിയ

സോള്‍: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ.  ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30 നാണ് മിസൈല്‍ പരീക്ഷണമെന്നാണ് വിവരം. ജപ്പാന്‍റെ  വടക്കന്‍ ദ്വീപായ ഹൊക്കൈദോയിലൂടെ സഞ്ചരിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈല്‍ സഞ്ചരിക്കാന്‍ പതിനേഴ് മിനിറ്റാണ് എടുത്തത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ , എത്രയും വേഗം സുരക്ഷിത  സ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് ഉച്ചഭാഷിണിയിലൂടെയും എസ്‌എംഎസിലൂടെയും  ജനങ്ങള്‍ക്ക് […]