ആരും കാണാതെ ഭക്ഷണം കഴിച്ചതിന് പേരക്കുട്ടിയെ മുത്തച്ഛന്‍ പട്ടിണിക്കിട്ടത് വര്‍ഷങ്ങളോളം

ഭക്ഷണം ഒരോ പ്രാവശ്യം കളയുമ്പോഴും ലോകത്ത് ഭക്ഷണം കിട്ടാതെ മരിക്കുന്നവരെക്കുറിച്ചും ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണമുണ്ടായിട്ടും കഴിക്കാന്‍ നല്‍കാതെ പേരക്കുട്ടിയെ പട്ടിണിക്കിട്ട ഒരു മുത്തച്ഛന്‍റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ഇത് വെറും കഥയല്ല, ജപ്പാനില്‍ നടന്ന ഒരു സംഭവമാണ്. സോഷ്യല്‍ മീഡിയ ഇന്നീ സംഭവം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്ഷണം ആരും കാണാതെ കഴിച്ചതിന്‍റെ ശിക്ഷയായാണ് ഇത്തരത്തിലൊരു നടപടി മുത്തശ്ശന്‍ പേരക്കുട്ടിയോട് ചെയ്തത്. വെറും 16.8 കിലോ മാത്രമായിരുന്നു ആ സമയത്ത്  അവളുടെ ഭാരം. സോംബി ചിത്രങ്ങള്‍ പോലെയാണ് അവളെ കാണുന്ന ആരും ആദ്യം പറയുക. അത്രക്ക് പരിതാപകരമായ അവസ്ഥയിലായിരുന്നു കണ്ടെത്തുമ്പോള്‍ അവളുണ്ടായിരുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കപ്പെടുന്നത്. ജപ്പാന്‍ സ്വദേശിയാണ് ഈ പെണ്‍കുട്ടി. മരണത്തോടടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് അവള്‍ ട്വിറ്ററില്‍ പങ്ക് വെച്ചത്.

ഭക്ഷണം ഒരു തവണ ആരും കാണാതെ കഴിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമായാണ് ഇത്തരമൊരു ശിക്ഷ മുത്തശ്ശന്‍ ആ പെണ്‍കുട്ടിക്ക് നല്‍കിയത്.

 

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ പോലും വിശ്വസിക്കാന്‍ പലരും തയ്യാറായില്ല. പെണ്‍കുട്ടി നുണ പറയുകയാണെന്നും സ്വന്തമായി കഥ മെനയുകയാണെന്നും പലരും പറഞ്ഞ് കൊണ്ടിരുന്നു. ആളുകള്‍ വിശ്വസിക്കുന്നതിന് വേണ്ടി തന്‍റെ സ്വന്തം ചിത്രങ്ങളും അവള്‍ പങ്കുവെച്ചു. ഇതെല്ലാം അവളെ രക്ഷിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

പെണ്‍കുട്ടിയെ മരണത്തിന് പത്ത് മിനിട്ടുകള്‍ക്ക് മുന്‍പ് രക്ഷിക്കാന്‍ പറ്റി എന്നതാണ് മറ്റൊരു കാര്യം. അല്ലെങ്കില്‍ ഒരു പക്ഷേ മരണത്തിലേക്ക് അവള്‍ എത്തുമായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ അവള്‍ പ്രവേശിക്കപ്പെട്ടു.

 

prp

Related posts

Leave a Reply

*