കുട്ടനാട്ടുകാരനായി കുഞ്ചാക്കോ വീണ്ടും; ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ടീസര്‍ പുറത്ത്

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നു. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നത്.

ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് ചാക്കോച്ചന്‍ എത്തുന്നത്.  അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. ഇന്നസെന്‍റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍  ആണ് മറ്റ് അഭിനേതാക്കള്‍.

കോമഡി എന്‍റര്‍ടെയിമെന്‍റായാണ് ചിത്രം ഒരുക്കുന്നത്.  നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Related posts

Leave a Reply

*