കുട്ടനാടിന്‍റെ കഥ പറയാന്‍ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എത്തുന്നു

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘കറുത്ത ജൂത’ന്‍റെ ക്യാമറാമാന്‍ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു നാടൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് ചാക്കോച്ചൻ എ​ത്തു​ന്ന​ത്. അലമാര എന്ന ചിത്രത്തിലൂടെ .മികച്ച അഭിനയം കാഴ്ച്ചവെച്ച അതിഥി രവിയാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ  നായിക. ഇന്നസെന്‍റ് സലിം കുമാര്‍, രമേഷ്‌ പിഷാരടി, ധര്‍മ്മജന്‍, അജുവര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

മലയാളം മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നൌഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

prp

Related posts

Leave a Reply

*