തക്കാളിയും പൊള്ളുന്നു;

മുംബൈ: ഉള്ളിക്കു വില കൂടിയതിനു പിന്നാലെ തക്കാളിയുടെ വിലയും വര്‍ധിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. 20-25 രൂപയ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. കേരളത്തിലെ വിപണികളില്‍ 45 മുതല്‍ 50 രൂപവരെയാണ്  ഇപ്പോള്‍ ഉള്ളി വില.

കഴിഞ്ഞയാഴ്ചകളില്‍ നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെയാണ് വില ഉയരാന്‍ തുടങ്ങിയത്. നിലവില്‍ ക്വിന്‍റലിന് 3000 മുതല്‍ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഏതായാലും പെട്ടന്നുണ്ടായ വിലക്കയറ്റം ജനങ്ങളെ വളരെയധികം ബാധിച്ചുകൊണ്ടിരിക്കുകയാണ്.

 

 

prp

Related posts

Leave a Reply

*