സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവിലയില്‍ മാറ്റം

കൊച്ചി: വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവില കൂടും. സാധാരണ ബ്രാന്‍ഡുകളില്‍ പരമാവധി പത്ത് രൂപയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയും വരെയാകും വര്‍ധന. കേരളം നേരിട്ട വലിയ ദുരന്തമായ പ്രളയത്തിന് ശേഷമാണ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത്. പ്രളയ നഷ്ടപരിഹാരം കണ്ടെത്താനും പുനര്‍നിര്‍മ്മാണത്തിനുമാണ് പ്രളയ സെസ് കൊണ്ടുവന്നത്. അതേസമയം ബിയര്‍ വില വര്‍ധിക്കില്ല. പൈന്‍റ് ബോട്ടിലുകളുടെ വിലയും കൂടില്ല. പ്രളയഫണ്ട് കണ്ടെത്താന്‍ നേരത്തെ അഞ്ച് ശതമാനം സെസ് എല്ലാ മദ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. […]

മീനച്ചൂടിനൊപ്പം ഉയര്‍ന്ന് പഴവര്‍ഗങ്ങളുടെ വില

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടും മീനച്ചൂടും ഉച്ചസ്ഥായിലെത്തിയപ്പോൾ വിപണിയിൽ വിലക്കയറ്റം രൂക്ഷമാവുകയാണ്. പഴവർഗ വിപണിയിലാണ് പൊള്ളുന്ന വില. ചുട്ടുപൊള്ളുന്ന വേനലിൽ അൽപ്പമൊരു ആശ്വാസം പകരുന്ന പഴ വർഗങ്ങൾക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ്. ഫെബ്രുവരി അവസാനം ഒരു കിലോ മുന്തിരിയുടെ വില വെറും 60 രൂപയായിരുന്നെങ്കിൽ ഇന്ന് 100 രൂപയാണ്. ഒരു കിലോ മധുര നാരങ്ങയ്ക്ക് 50 രൂപ ആയിരുന്നെങ്കിൽ ഇന്നത് 65 ആയി. തണ്ണിമത്തനും പൈനാപ്പിളിനും എല്ലാം വില വർധിച്ചു. തമിഴ്‌നാട്ടിലെയും കർണാടകയിലെയും കാർഷിക മേഖലയിലെ ജലക്ഷാമം പഴ […]

സിമന്‍റ് വില ഇന്ന്‍ മുതല്‍ മുതല്‍ 20 രൂപ കൂടും; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാളുന്നു

തിരുവനന്തപുരം: സിമന്‍റ് വില ഇന്ന്‍ മുതല്‍ 20 രൂപ കൂടും. രാജ്യത്തെ സിമന്‍റ് നിര്‍മാണ കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് സിമന്‍റ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സിമന്‍റിന്‍റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയായി. ബുധനാഴ്ച മുതല്‍ എല്ലാ കമ്പനികളുടെയും എ ഗ്രേഡ് സിമന്‍റിന് ചാക്കൊന്നിന് വില 403 രൂപയായി ഉയരും. 400 രൂപ സിമന്‍റിനും മൂന്ന് രൂപ ലാമിനേഷന്‍ ചാര്‍ജും ചേര്‍ത്താണ് 403 രൂപ. വില ഉയര്‍ത്താനുളള തീരുമാനം കഴിഞ്ഞ ദിവസം തന്നെ […]

സിമന്‍റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; വില വര്‍ദ്ധനവിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍

തിരുവനന്തപുരം: സിമന്‍റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത്. വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യുമായി വ്യാപാരിസംഘടനകള്‍ രംഗത്ത്. വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യാപാര സംഘടനകള്‍ വ്യക്തമാക്കി. 380 മുതല്‍ 430 രൂപവരെയാണ് സംസ്ഥാനത്തിപ്പോള്‍ ഒരുബാഗ് സിമന്‍റിന്‍റെ വില. 40 മുതല്‍ 50 രൂപ വരെയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്. പെട്ടന്നുണ്ടാക്കിയ വിലവര്‍ദ്ധനവിലൂടെ മാത്രം കമ്പനികള്‍ക്ക് 100 കോടിയോളം രൂപ അധികമായി ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ […]

സംസ്ഥാനത്ത് സിമന്‍റ് വില കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില കുത്തനെ ഉയരുന്നു. നിലവില്‍ 350- 370 രൂപ വരെയാണ് സംസ്ഥാനത്ത് സിമന്‍റിന്‍റെ വില. ഇതു നാനൂറ് മുതല്‍ നാനൂറ്റി ഇരുപത് വരെ വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ കൂട്ടായ നീക്കം തുടങ്ങിയത്. അടുത്ത തിങ്കളാഴ്ച മുതല്‍ വിലവര്‍ധനവ് വിപണയില്‍ പ്രതിഫലിക്കും. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുതുടങ്ങി.  വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഈ തുക സബ്‌സിഡിയായി നല്‍കുകയായിരുന്നു […]

കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും

മുംബൈ: നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. രൂപയുടെ മൂല്യമിടിവ് മൂലമാണ് നിര്‍മാണ ചിലവ് വര്‍ധിച്ചത്. ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോഡ് ഒരു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാല് ശതമാനമാണ് വിലവര്‍ധന പരിഗണിക്കുന്നത്. എന്നാല്‍, സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട […]

അടുത്തമാസം മുതല്‍ ഗൃഹോപകരണങ്ങള്‍ക്ക് വില കൂടാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് ടിവിക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും വില ഉയരാന്‍ സാധ്യത. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതുമാണ് വിപണിയില്‍ അടുത്തമാസം മുതല്‍ വിലവര്‍ദ്ധനയ്ക്ക് കാരണമാകാന്‍ പോകുന്നത്. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഇതുവരെ വിലയില്‍ വലിയ വില വര്‍ദ്ധനയുണ്ടായിട്ടില്ല. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് തീരുവ ഉയര്‍ന്നതും കാരണം അടുത്തകാലത്ത് ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തിയിരുന്നു. ഇത് ഉല്‍പ്പാദന ചെലവ് ഉയരാനിടയാക്കി. അടുത്ത മാസം തൊട്ട് അഞ്ച് മുതല്‍ ഏഴ് […]

പച്ചക്കറി വില കുതിച്ചുയരുന്നു; മുരിങ്ങക്കായ 140 രൂപ, ചെറിയുള്ളിയും 60 കടന്നു

കൊച്ചി: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. 20 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. ശബരിമല സീസണിന് പുറമേ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറിയില്‍ ഇടിവുണ്ടായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി പച്ചക്കറി കൃഷി നശിച്ചതിനാല്‍ സംഭരണവും പാളിയിരുന്നു. രണ്ടാഴ്ച മുന്‍പ് വരെ കിലോ 40 രൂപയായിരുന്ന മുരിങ്ങക്കായ 140 രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ചെറിയുള്ളി വില എണ്‍പത് കടന്നതായും വില്‍പ്പനക്കാര്‍ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, […]

മത്സ്യത്തിനും മുട്ടയ്ക്കും പൊള്ളുന്ന വില

കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്‍റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല – 140, കിളിമീന്‍ – 140, വറ്റ – 240, മോത – 400, നന്മീന്‍ – 500 എന്നിങ്ങനെയാണ് വില. പ്രകൃതിയിലെ മാറ്റങ്ങള്‍ കാരണം മീന്‍പിടിത്തം കുറയുന്നതാണ് മത്സ്യത്തിന്റെ ലഭ്യത കുറയാന്‍ കാരണം. എന്നാല്‍ ലഭ്യതയനുസരിച്ച്‌ ദിനംപ്രതി മാറി കൊണ്ടിരിക്കുന്നതാണെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. അതേസമയം മുട്ട വിലയും ഉയര്‍ന്നു […]

സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല കു​തി​ച്ച്‌ ക​യ​റു​ന്നു. ചൊ​വ്വാ​ഴ്ച ഒരു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് 138 രൂ​പ​യാ​ണ് വി​ല. ര​ണ്ടാ​ഴ്ച​യ്ക്ക​കം കോ​ഴി​യി​റ​ച്ചി കി​ലോ​യ്ക്ക് 45 രൂ​പ​യാ​ണ് കൂ​ടി​യ​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്ന് കോ​ഴി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ‍‍​ഞ്ഞു. മേ​ഖ​ല​യി​ല്‍ വി​പ​ണി ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആവശ്യപ്പെ​ട്ടു.