സംസ്ഥാനത്ത് പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുതിച്ചുയരുന്നു.  ലിറ്ററിന് 66. 79 രൂപയാണ് തിരുവനന്തപുരത്ത് ഞായറാഴ്ചത്തെ ഡീസല്‍വില. കേരളത്തില്‍ ആദ്യമായി ഡീസല്‍വില ലിറ്ററിന് 65 രൂപയ്ക്ക് മുകളിലായി. കഴിഞ്ഞ ആറുമാസത്തിനിടെ എട്ടുരൂപയിലേറെയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 1.87 രൂപ കൂട്ടി. പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയോളം വര്‍ധിപ്പിച്ചു. രണ്ടാഴ്ചക്കുളളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനയുണ്ടായി. ഇതോടെ വില വര്‍ധന നേരിടാന്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന ആവശ്യവും ശക്തമായി. കഴിഞ്ഞ […]

പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നു വെച്ച പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചെറിയ തോതില്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടറിന് രണ്ടു അല്ലെങ്കില്‍ മൂന്ന് രൂപ വീതം മാസം തോറും ഉയര്‍ത്താനാണ് പുതിയ നീക്കം. ജൂണ്‍ മാസത്തില്‍ കേന്ദ്രം സിലിണ്ടറുകളുടെ വില പ്രതിമാസം നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. സബ്സിഡി ഉള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ […]

 സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെയും 80 രൂപ കൂടിയിരുന്നു. പവന് 21,520 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,690 രൂപയിലുമാണ് നിലവിലെ വില. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.  ഡിസംബര്‍ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. രണ്ടാഴ്ച്ച മുമ്പ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ […]

ഇന്ധനവില കൂടുന്നു

കൊച്ചി: ഉപഭോക്താക്കള്‍ അറിയാതെ ഇന്ധനവില ദിവസേന കൂടുന്നു. പെട്രോളിനും ഡീസലിനും ദിവസേന രണ്ടുമുതല്‍ പത്തുപൈസവരെയാണ് കൂട്ടുന്നത്. കൂടുന്നത് വളരെ കുറഞ്ഞ നിരക്കായതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്തതാണ് പെട്രോളിയം കമ്പനികള്‍ മുതലെടുക്കുന്നത്. കഴിഞ്ഞ പത്തുദിവസത്തിനിടെ ഒരു രൂപയോളം വര്‍ധിപ്പിച്ചു. ആറുമാസത്തിനുള്ളില്‍ ആറു രൂപയും. ക്രൂഡ് ഓയിലിന് വില താഴുമ്പോഴും അതിനനുസരിച്ച്‌ ഇന്ധനവില കുറയ്ക്കാതെയാണ് ഈ ചൂഷണം. ഡിസംബര്‍ 11-ന് 64.69 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അതിനടുത്ത ദിവസം 63.34 ഡോളറായും പിറ്റേദിവസം 62.44 ഡോളറായും താഴ്ന്നു. എന്നാല്‍, ഈ […]

വെളിച്ചെണ്ണയ്ക്ക് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില  വര്‍ധിച്ചു

തൃശ്ശൂര്‍: വിപണിയില്‍ വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ  മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില  വര്‍ധിച്ചു. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവയാണ് 15 ശതമാനം വീതം ഉയര്‍ത്തിയത്. ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വര്‍ധിപ്പിച്ചു. വെളിച്ചെണ്ണവില നിയന്ത്രണമില്ലാതെ കൂടുകയാണ്. ഒരു വര്‍ഷത്തിനിടെ ക്വിന്‍റലിന് 8000 രൂപയിലേറെ കൂടി. ലിറ്ററിന് നൂറുരൂപയിലേറെയും. തേങ്ങ വിലയിലും വര്‍ധനവുണ്ട് . പച്ചത്തേങ്ങ വില കിലോയ്ക്ക് 50 രൂപയായി. […]

സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യത്ത് തീവില; വിലക്കയറ്റം തുടര്‍ന്നേക്കും

ചെന്നൈ: ഉല്‍പാദനം കുറഞ്ഞതോടെ സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യത്ത് തീവില. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വരെയാണു വില ഉയര്‍ന്നത്. രണ്ടാഴ്ച കൂടി വിലക്കയറ്റം തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. മുംബൈയിലെ മലയാളി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കിലോക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍180 വരെയെത്തി. ചെറുകിടവില്‍പ്പന 200ന് മുകളിലാണ്. സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില 45 രൂപയും ചെറുകിടവില്‍പ്പന 60ന് മുകളിലുമാണ്. തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ […]

പച്ചക്കറി വില കുതിക്കുന്നു; ഉള്ളിക്ക് പൊള്ളുന്ന വില

കൊച്ചി: വിലവര്‍ധനയില്‍ വലഞ്ഞ് ജനങ്ങള്‍. പച്ചക്കറി വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് നൂറ്റി നാല്‍പത് രൂപയായി കുതിക്കുന്നു. ചുവന്ന ഉള്ളിക്ക് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ കിലോയ്ക്ക് നൂറ്റി നാല്‍പത് രൂപ നല്‍കണം.‍ ചില്ലറ വിപണിയിലെത്തുമ്പോള്‍ വില വീണ്ടും വര്‍ധിക്കും .മുരിങ്ങയുടെ വില കിലോഗ്രാമിന് നൂറു രൂപയിലെത്തി. വിലക്കയറ്റത്തില്‍ മൂന്നാം സ്ഥാനം കാരറ്റിനാണ്. കിലോഗ്രാമിന് എഴുപത് രൂപ. പയറിനും തക്കാളിക്കും സംസ്ഥാനത്ത് താരതമ്യേന വില കുറഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഇവയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ […]

തക്കാളിയും പൊള്ളുന്നു;

മുംബൈ: ഉള്ളിക്കു വില കൂടിയതിനു പിന്നാലെ തക്കാളിയുടെ വിലയും വര്‍ധിക്കുന്നു. തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. 20-25 രൂപയ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. കേരളത്തിലെ വിപണികളില്‍ 45 മുതല്‍ 50 രൂപവരെയാണ്  ഇപ്പോള്‍ ഉള്ളി വില. കഴിഞ്ഞയാഴ്ചകളില്‍ നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെയാണ് വില ഉയരാന്‍ തുടങ്ങിയത്. നിലവില്‍ ക്വിന്‍റലിന് 3000 മുതല്‍ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏതായാലും പെട്ടന്നുണ്ടായ വിലക്കയറ്റം […]

ചെറിയ ഉള്ളിക്ക് പൊള്ളുന്ന വില

പാലക്കാട് : പൊതു വിപണിയില്‍ ചെറിയുള്ളിയുടെ വില വര്‍ദ്ധിക്കുന്നു. കിലോക്ക് 130 മുതല്‍ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികള്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് 115-120 രൂപയാണ് ഈടാക്കുന്നത്. സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇവയുടെ വരവു കുറഞ്ഞിട്ടുണ്ട്. വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയില്‍ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. […]