പച്ചക്കറി വില കുതിക്കുന്നു; ഉള്ളിക്ക് പൊള്ളുന്ന വില

കൊച്ചി: വിലവര്‍ധനയില്‍ വലഞ്ഞ് ജനങ്ങള്‍. പച്ചക്കറി വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് നൂറ്റി നാല്‍പത് രൂപയായി കുതിക്കുന്നു.

ചുവന്ന ഉള്ളിക്ക് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ കിലോയ്ക്ക് നൂറ്റി നാല്‍പത് രൂപ നല്‍കണം.‍ ചില്ലറ വിപണിയിലെത്തുമ്പോള്‍ വില വീണ്ടും വര്‍ധിക്കും .മുരിങ്ങയുടെ വില കിലോഗ്രാമിന് നൂറു രൂപയിലെത്തി. വിലക്കയറ്റത്തില്‍ മൂന്നാം സ്ഥാനം കാരറ്റിനാണ്. കിലോഗ്രാമിന് എഴുപത് രൂപ. പയറിനും തക്കാളിക്കും സംസ്ഥാനത്ത് താരതമ്യേന വില കുറഞ്ഞിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഇവയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ മൂലം വിളനാശം സംഭവിച്ചതിനാല്‍ ചന്തയിലെത്തുന്ന പച്ചക്കറികളുടെ അളവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. അതേസമയം വില കയറുമ്പോഴും വിറ്റുവരവ് കുറയുകയാണെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജി.എസ്.ടിയാണ് ഇതിന് കാരണമെന്നും വ്യാപാരികള്‍ പറയുന്നു.

 

prp

Related posts

Leave a Reply

*