രാജ്യത്തെ ഉള്ളിവില വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളി വില വീണ്ടും കുത്തനെ ഇടിയുന്നു. ഇപ്പോള്‍ മൊത്തവിപണിയില്‍ ക്വിന്‍റലിന് ലഭിക്കുന്നത് കേവലം 170 രൂപയാണ്. ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് വില ഏറ്റവും അധിക ഇടിഞ്ഞത്. ക്വിന്‍റലിന് 125 മുതല്‍ 100 രൂപ വരെ മാത്രമാണ് ഇവിടെ ലഭിക്കുന്ന വില. ഇനിയുള്ള ദിവസങ്ങളില്‍ ഇനിയും വിലയിടിഞ്ഞേക്കാമെന്നാണ് സൂചന. ഉള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് വിലയിടിവിനു കാരണം. ഇത്തരത്തില്‍ വിലയിടിവു തുടര്‍ന്നാല്‍ കര്‍ഷകരെ അത് വന്‍ പ്രതിസന്ധിയിലെത്തിക്കും.

സവാളവില കുത്തനെ ഇടിഞ്ഞു

കോട്ടയം: ക്രിസ്മസ് കാലമായപ്പോള്‍ സവാളയ്ക്ക് വന്‍ വിലക്കുറവ്. പൂനെയില്‍ വിളവെടുപ്പുകാലം ആരംഭിച്ചതോടെ സവാള വില കുത്തനെ ഇടിഞ്ഞതാണ് സവാള പ്രേമികള്‍ക്ക് ആശ്വാസമാകുന്നത്. കിലോയ്ക്ക് പത്ത് മുതല്‍ 15 രൂപവരെയാണ് ഇപ്പോള്‍ ഒരുകിലോ സവാളയുടെ വില. ഈ വര്‍ഷം ആദ്യം ഒരുകിലോയ്ക്ക് അമ്പതു രൂപയായിരുന്ന സവാളയുടെ വില ഫെബ്രുവരിയില്‍ 20 രൂപയ്ക്കും താഴെയായി. ഇതിനിടയില്‍ പലപ്പോഴും വിലകൂടിയും കുറഞ്ഞുമിരുന്നെങ്കിലും ഇപ്പോഴാണ് ഇത്രയും വില കുറയുന്നത്. സവാളയുടെ പ്രധാന ഉത്പാദനകേന്ദ്രങ്ങളായ പൂനെയ്ക്ക് പുറമേ തമിഴ്നാട്ടില്‍നിന്നും സവാളയെത്തിയതോടെയാണ് വില ക്രമാതീതമായി കുറഞ്ഞത്.

750 കിലോ ഉള്ളിക്ക് 1064 രൂപ; കിട്ടിയത് പ്രധാനമന്ത്രിക്ക് മണിയോര്‍ഡര്‍ അയച്ച് കര്‍ഷകന്‍

മുംബൈ: ഉള്ളി കൃഷിയില്‍ ന്യായമായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിറ്റ് കിട്ടിയ തുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച്‌ കര്‍ഷകന്‍. മഹാരാഷ്ട്രയിലെ കര്‍ഷകനായ സഞ്ജയ് സേത് ആണ് ഉള്ളിവില നിരന്തരമായി ഇടിയുന്നതിനെതിര പ്രതിഷേധമറിയിച്ചത്. 2010ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്‌ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചുരുക്കം ചില കര്‍ഷകരില്‍ ഒരാളായിരുന്നു മുംബൈ നാസിക് ജില്ലയിലെ നിപാട് ടെഹ്സ് സ്വദേശിയായ സഞ്ജയ്. എട്ട് വര്‍ഷത്തിനിപ്പുറവും ഈ കര്‍ഷകന്‍റെ അവസ്ഥ മെച്ചപ്പെട്ടില്ല. ഒരു കിലോ ഉള്ളി […]

ഉള്ളി വില കുതിക്കുന്നു

മഹാരാഷ്ട്ര: ദീപാവലി അടുത്തതോടെ സവാളയുടെ വില കുതിക്കുന്നു. വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ മൊത്തവിലയില്‍ 50 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. 40 രൂപമുതല്‍ 45 രൂപവരെയാണ് റീട്ടെയില്‍ വില. 15 രൂപ മുതല്‍ 20 രൂപവരെയായിരുന്ന വിലയിലാണ് പെട്ടെന്ന് ഇങ്ങനൊരു കുതിപ്പുണ്ടായത്. ഖാരിഫ് വിളയില്‍ പ്രതീക്ഷിച്ചതിലും കുറവുണ്ടായതാണ് ഉള്ളി വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികള്‍ എട്ടുദിവസത്തോളം അവധിയായിരിക്കും. ഇതേതുടര്‍ന്നാണ് വിലവര്‍ധന ഉണ്ടായത്. കഴിഞ്ഞദിവസം 12 […]

സവാളവില കുത്തനെ ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്ബതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. ഇടിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12 രൂപയില്‍ താഴെയാണ്. ഇപ്പോള്‍ ഖരീഫ് സീസണിലെ വിളവാണ് മാര്‍ക്കറ്റില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിലോടെ റബി സീസണിലെ വിളവ് കൂടി എത്തുന്നതോടെ വില ഇനിയും ഇടിയുമെന്ന് മാര്‍ക്കറ്റ് […]

സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യത്ത് തീവില; വിലക്കയറ്റം തുടര്‍ന്നേക്കും

ചെന്നൈ: ഉല്‍പാദനം കുറഞ്ഞതോടെ സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യത്ത് തീവില. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വരെയാണു വില ഉയര്‍ന്നത്. രണ്ടാഴ്ച കൂടി വിലക്കയറ്റം തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. മുംബൈയിലെ മലയാളി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കിലോക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍180 വരെയെത്തി. ചെറുകിടവില്‍പ്പന 200ന് മുകളിലാണ്. സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില 45 രൂപയും ചെറുകിടവില്‍പ്പന 60ന് മുകളിലുമാണ്. തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ […]

പച്ചക്കറി വില കുതിക്കുന്നു; ഉള്ളിക്ക് പൊള്ളുന്ന വില

കൊച്ചി: വിലവര്‍ധനയില്‍ വലഞ്ഞ് ജനങ്ങള്‍. പച്ചക്കറി വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് നൂറ്റി നാല്‍പത് രൂപയായി കുതിക്കുന്നു. ചുവന്ന ഉള്ളിക്ക് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ കിലോയ്ക്ക് നൂറ്റി നാല്‍പത് രൂപ നല്‍കണം.‍ ചില്ലറ വിപണിയിലെത്തുമ്പോള്‍ വില വീണ്ടും വര്‍ധിക്കും .മുരിങ്ങയുടെ വില കിലോഗ്രാമിന് നൂറു രൂപയിലെത്തി. വിലക്കയറ്റത്തില്‍ മൂന്നാം സ്ഥാനം കാരറ്റിനാണ്. കിലോഗ്രാമിന് എഴുപത് രൂപ. പയറിനും തക്കാളിക്കും സംസ്ഥാനത്ത് താരതമ്യേന വില കുറഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഇവയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ […]