ഉള്ളി വില കുതിക്കുന്നു

മഹാരാഷ്ട്ര: ദീപാവലി അടുത്തതോടെ സവാളയുടെ വില കുതിക്കുന്നു. വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ മൊത്തവിലയില്‍ 50 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.

40 രൂപമുതല്‍ 45 രൂപവരെയാണ് റീട്ടെയില്‍ വില. 15 രൂപ മുതല്‍ 20 രൂപവരെയായിരുന്ന വിലയിലാണ് പെട്ടെന്ന് ഇങ്ങനൊരു കുതിപ്പുണ്ടായത്. ഖാരിഫ് വിളയില്‍ പ്രതീക്ഷിച്ചതിലും കുറവുണ്ടായതാണ് ഉള്ളി വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.

ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികള്‍ എട്ടുദിവസത്തോളം അവധിയായിരിക്കും. ഇതേതുടര്‍ന്നാണ് വിലവര്‍ധന ഉണ്ടായത്. കഴിഞ്ഞദിവസം 12 രൂപയായിരുന്നു ഇവിടെത്തെ മൊത്തവില.

prp

Related posts

Leave a Reply

*