നാല്‍പ്പത് രൂപയ്ക്ക് വേണ്ടി പതിനാലുകാരന്‍ സഹോദരനെ കൊന്നു

മഹാരാഷ്ട്ര: നാല്പത് രൂപയ്ക്ക് വേണ്ടിയുള്ള തമ്മിലടിയില്‍ പതിനാലുകാരന്‍ ഇരട്ടസഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. സംഭവത്തിന് തലേ ദിവസം സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി വാക്കേറ്റവും അടിയും നടന്നിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സഹോദരന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ഊണ് കഴിച്ച്‌ കിടന്നുറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ച്‌ കൊല്ലുകയായിരുന്നെന്നാണ് കേസ്. കൊലപാതകം പ്രതി സമ്മതിച്ചിട്ടുണ്ട്. മൂത്ത സഹോദരന് വീട്ടില്‍ ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും വീട്ടുകാര് തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്നും കുട്ടി പതിവായി പരാതിപ്പെടാറുണ്ടായിരുന്നു. മൂത്ത സഹോദരന് […]

ഉള്ളി വില കുതിക്കുന്നു

മഹാരാഷ്ട്ര: ദീപാവലി അടുത്തതോടെ സവാളയുടെ വില കുതിക്കുന്നു. വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ മൊത്തവിലയില്‍ 50 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. 40 രൂപമുതല്‍ 45 രൂപവരെയാണ് റീട്ടെയില്‍ വില. 15 രൂപ മുതല്‍ 20 രൂപവരെയായിരുന്ന വിലയിലാണ് പെട്ടെന്ന് ഇങ്ങനൊരു കുതിപ്പുണ്ടായത്. ഖാരിഫ് വിളയില്‍ പ്രതീക്ഷിച്ചതിലും കുറവുണ്ടായതാണ് ഉള്ളി വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികള്‍ എട്ടുദിവസത്തോളം അവധിയായിരിക്കും. ഇതേതുടര്‍ന്നാണ് വിലവര്‍ധന ഉണ്ടായത്. കഴിഞ്ഞദിവസം 12 […]

ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഔറംഗാബാദ്:ഫേസ്ബുക്കില്‍ വിടപറയല്‍ കുറിപ്പെഴുതിയിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭത്തില്‍ പങ്കാളിയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ട പ്രമോദ് ജയ്‌സിന്‍ഹ് ഹോര്‍ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നൊരു മറാത്ത വിട പറയുകയാണ്. മറാത്ത സംവരണത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രമോദിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. സ്റ്റാറ്റസില്‍ നിന്നും അപകടം മണത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി മറുപടികള്‍ നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് പ്രമോദ്. മഹാരാഷ്ട്ര പി എസ് സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മറാത്തകള്‍ക്ക് സര്‍ക്കാര്‍ സംവരണം […]

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 32 മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. റാ​യ്ഗ​ഡ്-​സ​ത്താ​റ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലാ​ണ് സം​ഭ​വം. ഡാ​പോ​ളി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും മ​ഹാ​ബ​ലേ​ശ്വ​റി​ലേ​ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 33 ജീ​വ​ന​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 500 അ​ടി താ​ഴ്ച്ച​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ഒ​രാ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​യാ​ളാ​ണ് അ​പ​ക​ട​വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​തെ​ന്നും അധികൃതര്‍ പറഞ്ഞു. വനയോര മേഖലയിലാണ് അപകടമുണ്ടായത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പോ​ലീ​സും […]

നിറത്തിന്‍റെ പേരില്‍ അവഹേളനം; യുവതി​ 5 പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു

മഹാരാഷ്ട്ര: കറുത്ത നിറത്തിന്‍റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതെ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി അഞ്ച് പേരെ കൊലപ്പെടുത്തി. യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രഗ്യ സുര്‍വസേ എന്ന യുവതിയാണ് അറസ്റ്റിലായത്.  ഭക്ഷ്യ വിഷബാധയേറ്റ 120 പേരെ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലാണ് സംഭവം.  ജൂണ്‍ പതിനെട്ടിന് ഒരു ബന്ധുവിന്‍റെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്.  ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തിമൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം […]

പ്രചാരണത്തിന് കോഹ്​ലി എത്തുമെന്ന് സ്ഥാനാര്‍ത്ഥി, വന്നത് ഡ്യൂപ്ലിക്കേറ്റ്

മഹാരാഷ്ട്ര: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് അളവില്ലാതെ വാരിക്കോരി നല്‍കുന്ന ഒന്നാണ് വാഗ്ദാനങ്ങള്‍. മിക്ക സ്ഥാനാര്‍ത്ഥികളും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ ചിലര്‍ ഇതില്‍ നിന്നും വ്യത്യസ്തനാവാറുമുണ്ട്. അതുപോലെ വ്യത്യസ്തനായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി. പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച്​ ആയി മത്സരിക്കുന്ന വിത്തല്‍ ഗണ്‍പത് ഗവാത്തെ എന്നയാള്‍ തെരഞ്ഞെടുപ്പ്​ പ്രചരണാര്‍ഥം മെയ്​ 25ലെ റാലിയില്‍ വിരാട്​ കോഹ്​ലി പ​ങ്കെടുക്കുമെന്ന്​ പറഞ്ഞതോടെയാണ്​ രംഗം കൊഴുക്കുന്നത്​. ഇൗ ‘വാഗ്​ദാനത്തിന്​’ നാട്ടില്‍​ വലിയ പ്രചാരം ലഭിച്ചു. […]

ജയിലിലെ തടവുപുള്ളികള്‍ക്കായി റേഡിയോ സ്റ്റേഷന്‍

അഹമദ്നഗര്‍: മഹാരാഷ്ട്രയിലെ അഹമദ്നഗര്‍ ജയിലില്‍ തടവുപുള്ളികള്‍ക്കായി ജയിലിനുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന റേഡിയോ സ്റ്റേഷന്‍ നിലവില്‍ വന്നു. റേഡിയോ നിലയം നടത്തുന്നതും തടവുകാര്‍ തന്നെയായിരിക്കും. പ്രത്യേക ഗാനാഭ്യര്‍ത്ഥന, ആരോഗ്യ പരിപാടികള്‍, ആത്മീയ ഗാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ റേഡിയോയിലൂടെ ആരംഭിക്കാനാണ് തീരുമാനമെന്ന് ജയില്‍ സൂപ്രണ്ട് എന്‍.ജെ. സാവന്ത് പറഞ്ഞു. ഇതിനായി ജയിലില്‍ സ്പീക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി

മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. അര്‍ബന്‍ മാവോയിസ്റ്റ് എന്നാണ് പൂനം മഹാജന്‍ മഹാരാഷ്ട്ര കര്‍ഷകരെ വിളിച്ചത്. കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് അര്‍ബന്‍ മാവോയിസമാണ്. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്‍റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം ആറിനാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് […]

രാസഫാക്​ടറിയില്‍ തീപിടിത്തം; 13 പേര്‍ക്ക്​ പരിക്ക്​

പല്‍ഗര്‍: മഹരാഷ്​ട്രയില്‍ രാസഫാക്​ടറിയില്‍ ഉണ്ടായ വന്‍ തീപിടത്തത്തില്‍ 13 പേര്‍ക്ക്​  പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.  ബൊയിസാര്‍-താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.   നോവ ഫീന്‍ സ്പെഷ്യാലിറ്റി ലിമിറ്റഡ് എന്ന് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. കൂടാതെ തീ തൊട്ടടുത്ത കമ്പനികളിലേക്കും വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതാണ് സംഭവത്തിന്‍റെ ആഴംകൂട്ടിയത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. അതേസമയം സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. The reverberations […]

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന് പോസ്റ്റ്മോര്‍ട്ട സമയത്ത് ജീവന്‍

മഹാരാഷ്ട്ര: കാര്‍ അപകടത്തില്‍ മരിച്ചു എന്ന് കരുതിയ യുവാവ് പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക് തിരികെ വന്നു. ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവാണ് മരിച്ച്‌ ജീവിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ചിന്‍ഡ്വാരാ ജില്ലാ ആശുപത്രിയിലാണ് സംഭവം.  കാറപകടത്തെ തുടര്‍ന്ന് ഗുരുതര നിലയിലാണ് ഭരദ്വാജിനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്‍റെ നില താമസിയാതെ വഷളാവുകയും ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് മരണം സംഭവിച്ചതായും വിധി എഴുതി. ഇതേ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പിറ്റേ ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരം […]