ജയിലിലെ തടവുപുള്ളികള്‍ക്കായി റേഡിയോ സ്റ്റേഷന്‍

അഹമദ്നഗര്‍: മഹാരാഷ്ട്രയിലെ അഹമദ്നഗര്‍ ജയിലില്‍ തടവുപുള്ളികള്‍ക്കായി ജയിലിനുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന റേഡിയോ സ്റ്റേഷന്‍ നിലവില്‍ വന്നു. റേഡിയോ നിലയം നടത്തുന്നതും തടവുകാര്‍ തന്നെയായിരിക്കും.

പ്രത്യേക ഗാനാഭ്യര്‍ത്ഥന, ആരോഗ്യ പരിപാടികള്‍, ആത്മീയ ഗാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ റേഡിയോയിലൂടെ ആരംഭിക്കാനാണ് തീരുമാനമെന്ന് ജയില്‍ സൂപ്രണ്ട് എന്‍.ജെ. സാവന്ത് പറഞ്ഞു. ഇതിനായി ജയിലില്‍ സ്പീക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*