‘ഞാന്‍ വളരെ ഭാഗ്യവതിയാണ്; സൂര്യയെ കുറിച്ച് മനസ് തുറന്ന് ജ്യോതിക

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളെന്നാണ് ഇരുവരെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത് തന്നെ. ഇരുവരും പരസ്പരം നല്‍കുന്ന കരുതലും സപ്പോര്‍ട്ടും പലതവണ നമ്മള്‍ കണ്ടിട്ടുമുണ്ട്. വിവാഹശേഷം ഭാര്യമാര്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കണമെന്ന സാധാരണ ഭര്‍ത്താക്കന്മാരുടെ ചിന്താഗതികളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു സൂര്യ. ജ്യോതികയുടെ സിനിമയിലേക്കുള്ള രണ്ടാംവരവിന് കാരണമായതും സൂര്യ തന്നെ.

പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ് സൂര്യയിപ്പോഴും എന്നാണ് ജ്യോതിക പറയുന്നത്. അപ്പോഴുണ്ടായിരുന്ന കരുതലും സ്‌നേഹവും ഇപ്പോഴുമുണ്ട്. സൂര്യ ഇങ്ങനെ ഒരു ഭര്‍ത്താവായിരിക്കും എന്ന് അറിയാമായിരുന്നത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറയുന്നു.

Image result for surya and jyothika latest photos

 

‘വളരെ കുറച്ച് പുരുഷന്മാരെ സൂര്യയെ പോലെ ഉണ്ടാകൂ, അത്‌കൊണ്ടു തന്നെ ഞാന്‍ ഭാഗ്യവതിയാണ്. എന്റെ മകന് സൂര്യയുടെ പകുതി ഗുണങ്ങളെങ്കിലും ലഭിച്ചാല്‍ ഞാന്‍ സന്തോഷവതിയായിരിക്കും. നമ്മുടെ ഇഷ്ടങ്ങള്‍, സന്തോഷങ്ങള്‍ എന്നിവ പരിഗണിക്കുന്നതിനൊപ്പം അല്ലെങ്കില്‍ അതിനേക്കാളുപരി നമ്മുടെ പങ്കാളിയുടെ സന്തോഷം കൂടി നോക്കിയാല്‍ അതാണ് സ്‌നേഹം. നമ്മുടെ പങ്കാളിക്ക് നമ്മളേക്കാള്‍ കൂടുതല്‍ സ്‌പേസ് നല്‍കിയാല്‍ അതാണ് പ്രണയം. സ്‌നേഹത്തില്‍ കുറച്ച് പോലും സ്വാര്‍ത്ഥത ഉണ്ടാകരുത്.

Related image

 

സൂര്യ എന്നെ എപ്പോഴും സന്തോഷവതിയാക്കാന്‍ ശ്രമിക്കാറുണ്ട്. ഞാനിത് വരെ ഒരു കാപ്പി പോലും സൂര്യയ്ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ചെയ്ത് തരാന്‍ സൂര്യ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ ഒരുപാടുണ്ട്. എന്റെ അച്ഛന്‍ അമ്മ എല്ലാം സൂര്യയുടെ ഉള്ളിലുണ്ട്. എനിക്കൊരു പ്രശ്‌നമുണ്ടായാലും, സന്തോഷകരമായ കാര്യമാണെങ്കിലും എല്ലാം ആദ്യം പറയുന്നത് സൂര്യയോട് തന്നെയാണ്. എനിക്ക് സുഖമില്ലാതാകുമ്പോള്‍ അദ്ദേഹം കൂടെ തന്നെയുണ്ടാകും. സൂര്യയെ പറ്റി പറഞ്ഞാല്‍ തീരില്ല.’- ജ്യോതിക പറയുന്നു.

Image result for surya and jyothika latest photos

prp

Related posts

Leave a Reply

*