കാർത്തിയും സൂര്യയും ഒന്നിച്ച്‌ പാടി; ‘പാർട്ടിയിലെ’ പാട്ട് ഹിറ്റ്

തമിഴ് നടൻ സൂര്യയും സഹോദരനും നടനുമായ കാർത്തിയും ഒരുമിച്ചു പാടിയ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യമായാണ് ഇരുവരും ഒന്നിച്ചു പാടിയിരിക്കുന്നത്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാർട്ടി’ സിനിമയിലെ ഗാനമാണ് സൂര്യയും കാർത്തിയും ചേർന്ന് പാടിയത്. പ്രേംജി അമരൻ സംഗീതം പകർന്ന ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് പാർത്ഥി ഭാസ്കർ ആണ്.

സൂര്യ, കാർത്തി എന്നിവർക്കൊപ്പം പ്രേംജി, ഖരേഷ്‌മ രവിചന്ദ്രൻ എന്നിവരും പാടിയിട്ടുണ്ട്. പാർട്ടി സിനിമയിൽ ജയ്, ശിവ, സത്യരാജ്, ജയറാം, രമ്യ കൃഷ്‌ണൻ എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്. സൂര്യയും കാർത്തിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഉടൻ തന്നെ ഒരുമിച്ച് സിനിമയിലെത്തുമെന്നാണ് വിവരം.

Related posts

Leave a Reply

*