ശ്രീദേവിയുടെ പേരില്‍ 240 കോടി ഇന്‍ഷ്വറന്‍സ്, മരണം അന്വേഷിക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന സംവിധായകന്‍ സുനില്‍ സിംഗിന്‍റെ ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. അന്വേഷണ കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര ഹര്‍ജി നിരസിച്ചത്. ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് സുനില്‍ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നായിരുന്നു ദുബായ് പൊലീസ് കണ്ടെത്തിയത്. ശുചിമുറിയില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് മുങ്ങിമരിച്ചതെന്നും കണ്ടെത്തിയിരുന്നു.

അതേസമയം, ശ്രീദേവിയുടെ പേരില്‍ ഒമാനില്‍ 240 കോടിയുടെ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നുവെന്നും ഈ തുക യു.എ.ഇയില്‍ വച്ച്‌ മരണപ്പെട്ടാല്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ എന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കണക്കിലെടുത്ത് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമാന രീതിയിലുള്ള രണ്ട് ഹര്‍ജികള്‍ നേരത്തെ തള്ളിയത് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*