‘ശ്രീദേവി എന്നത് കഥാപാത്രത്തിന്‍റെ പേര് മാത്രം’: പ്രിയാ വാര്യര്‍

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനു മുന്‍പേ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിന്‍റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. “ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങള്‍ […]

‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ’ ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മ നടപടിക്കൊരു​ങ്ങി ബോ​ണി ക​പൂ​ര്‍. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പറയുന്നതെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഇതും ചിത്രത്തിന്‍റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ശ്രീദേവി എന്നത് ഒരു സാധാരണ […]

ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ ദാവൂദ് ഇബ്രാഹിം: നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ:  അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്‍റ് കമ്മീഷണറായ വേദ് ഭൂഷണ്‍ രംഗത്ത്. ശ്രീദേവിയുടെ മരണത്തിനുപിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. നടിയുടെ മരണം ആകസ്മികമല്ല. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും ഇത് ശ്രീദേവി കഴിഞ്ഞിരുന്ന ദുബൈയിലെ ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ താമസിച്ച് തന്‍റെ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. മരണം സംഭവിച്ച ഹോട്ടല്‍ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. മാത്രമല്ല […]

ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് വേദ് ഭൂഷണ്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ബോളിവുഡ് താരം ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് മുന്‍ എ.സി.പി വേദ് ഭൂഷന്‍. ശ്രീദേവിയുടെത് മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകട മരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്. മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസിലായത്.”ദുബായില്‍ പോയി അന്വേഷിച്ച […]

ശ്രീദേവിയുടെ പേരില്‍ 240 കോടി ഇന്‍ഷ്വറന്‍സ്, മരണം അന്വേഷിക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന സംവിധായകന്‍ സുനില്‍ സിംഗിന്‍റെ ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. അന്വേഷണ കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര ഹര്‍ജി നിരസിച്ചത്. ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് സുനില്‍ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നായിരുന്നു ദുബായ് പൊലീസ് കണ്ടെത്തിയത്. ശുചിമുറിയില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് […]

അമ്മയില്ലാതെ ജാന്‍വിക്ക് പിറന്നാള്‍; സങ്കടക്കടലായി പിറന്നാള്‍ ആഘോഷം- VIDEO

ശ്രീദേവിയില്ലാത്ത ആദ്യ പിറന്നാളായിരുന്നു ജാന്‍വിക്ക്. അമ്മ ഉള്ളപ്പോഴെ തുടങ്ങി വെച്ച ശീലമാണ് ജാന്‍വിയുടെ പിറന്നാളിന് വയോധികസദനത്തില്‍ എത്തി കേക്ക് മുറിക്കുക എന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കൊപ്പം വയോധികസദനത്തിലായിരുന്നു ജാന്‍വിയുടെ 21-ാം പിറന്നാള്‍. ജാന്‍വിയുടെ അടുത്ത ബന്ധുവും പ്രിയ സുഹൃത്തുമായ സോനം കപൂറാണ് ജാന്‍വിക്ക് ആദ്യം ആശംസകളുമായി എത്തിയത്. പിന്നീട് ശ്രീദേവിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയുടെ ആശംസകളും എത്തി. അവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോഴും ജാന്‍വിയുടെ ഹൃദയം സങ്കടക്കടലായിരുന്നു. കഴിഞ്ഞ വര്‍ഷം ജാന്‍വിയുടെ ജന്മദിനത്തില്‍ […]

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്‍

മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തില്‍  ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്.  പൊതുദര്‍ശനത്തിനായി ശ്രീദേവിയുടെ ഭൗതിക ശരീരം ലോഖണ്ഡ്വാല ശ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെത്തിച്ചു. രാവിലെ 9;30 മുതല്‍ 12;30 വരെയാണ് പൊതുദര്‍ശനം. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്നരയോടെ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്കാരം. ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയിലേക്ക് ആരാധകരുടെ […]

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തേക്കും

ദുബായ്: ദുബായില്‍ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി ഫോറന്‍സിക്  റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ചയില്‍ സംഭവിച്ചതാണോ എന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്നാണ് വിവരം മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും. മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവനരോടടുത്ത വ്യത്തങ്ങള്‍ അറിയിക്കുന്നത്. അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് […]

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയേക്കും

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.  ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള വിവരം. ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായിരിക്കുകയാണ്. മരണത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ […]

ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബായ്: കഴിഞ്ഞദിവസം ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങള്‍ […]