‘ശ്രീദേവി എന്നത് കഥാപാത്രത്തിന്‍റെ പേര് മാത്രം’: പ്രിയാ വാര്യര്‍

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനു മുന്‍പേ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ചിത്രത്തിന്‍റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. “ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്,” പ്രിയ പറഞ്ഞു.

 

 

prp

Related posts

Leave a Reply

*