പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനു മുന്‍പേ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിന്‍റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. “ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങള്‍ […]
Tag: sridevi bungalow
ഡിസ് ലൈക്ക് ചെയ്തു പരിഹസിക്കുന്നവരോട് പ്രിയാ വാര്യര്‍ക്ക് പറയാനുളളത്
മുബൈ: മലയാളത്തിലെ യുവനായിക പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായ ടീസറിന് യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ട്രെയിലറിനെയും പ്രിയയെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടീസറില്‍ ഗ്ലാമര്‍ ലുക്കിലും സിഗരറ്റ് വലിച്ചുമൊക്കെ പ്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയ. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും അതിന്‍റെതായ പരിഭ്രമമുമുണ്ടെന്നും താരം പറയുന്നു. ‘ടീസര്‍ കാണാനും […]
‘ശ്രീദേവി ബംഗ്ലാവി’നെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂര്‍
മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ’ ശ്രീദേവി ബംഗ്ലാവി’നെതിരേ നിയമ നടപടിക്കൊരുങ്ങി ബോണി കപൂര്‍. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഇതും ചിത്രത്തിന്‍റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ശ്രീദേവി എന്നത് ഒരു സാധാരണ […]
ഗ്ലാമറസായി പ്രിയാ വാര്യര്‍; ‘ശ്രീദേവി ബംഗ്ലാവി’ന്‍റെ ടീസര്‍ പുറത്തിറക്കി
ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കി. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. […]



