‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ’ ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മ നടപടിക്കൊരു​ങ്ങി ബോ​ണി ക​പൂ​ര്‍. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പറയുന്നതെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഇതും ചിത്രത്തിന്‍റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ശ്രീദേവി എന്നത് ഒരു സാധാരണ പേരാണെന്നും തന്‍റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്നും അതിനാല്‍ തന്നെ കേസ് നേരിടുമെന്നും അറിയിച്ചു. 70 കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണ് ശ്രീ​ദേ​വി ബം​ഗ്ലാ​വ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

prp

Related posts

Leave a Reply

*