‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ’ ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മ നടപടിക്കൊരു​ങ്ങി ബോ​ണി ക​പൂ​ര്‍. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പറയുന്നതെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഇതും ചിത്രത്തിന്‍റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ശ്രീദേവി എന്നത് ഒരു സാധാരണ […]

പ്രിയതമയോടൊത്തുള്ള അവസാന നിമിഷങ്ങളെക്കുറിച്ച് ബോണി കപൂറിന് പറയാനുള്ളത്

മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്തിലെ സ്വപ്ന സുന്ദരി ശ്രീദേവി ഇനിയില്ല എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും സിനിമാ ലോകത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ദുബായില്‍ ബന്ധുവിന്‍റെ വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുകാനെത്തിയ ശ്രീദേവിയെ    ഹൃദയാഘാതത്തിന്‍റെ രൂപത്തിലാണ് മരണം കവര്‍ന്നെടുത്തത്. പ്രിയതമയോടൊത്തുള്ള അവസാന നിമിഷത്തെക്കുറിച്ച് ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന് പറയാനുള്ളത്. ”ദുബൈയിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. താന്‍ ശ്രീദേവിക്കായി അപ്രതീക്ഷിത വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് […]