പ്രിയതമയോടൊത്തുള്ള അവസാന നിമിഷങ്ങളെക്കുറിച്ച് ബോണി കപൂറിന് പറയാനുള്ളത്

മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്തിലെ സ്വപ്ന സുന്ദരി ശ്രീദേവി ഇനിയില്ല എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും സിനിമാ ലോകത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ദുബായില്‍ ബന്ധുവിന്‍റെ വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുകാനെത്തിയ ശ്രീദേവിയെ    ഹൃദയാഘാതത്തിന്‍റെ രൂപത്തിലാണ് മരണം കവര്‍ന്നെടുത്തത്.

പ്രിയതമയോടൊത്തുള്ള അവസാന നിമിഷത്തെക്കുറിച്ച് ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന് പറയാനുള്ളത്.

Related image

”ദുബൈയിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. താന്‍ ശ്രീദേവിക്കായി അപ്രതീക്ഷിത വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 5.30നാണ് വിരുന്ന് തീരുമാനിച്ചിരുന്നത്. ശ്രീദേവിയെ വിളിച്ചുണര്‍ത്തി അവരുമായി 15 മിനിട്ടോളം സംസാരിച്ചു. പിന്നീട് ബാത്ത് റൂമിലേക്ക് പോയ ശ്രീദേവി 15 മിനിട്ട് കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോള്‍ ഞാന്‍ തട്ടിവിളിച്ചു.

പ്രതികരണം ഇല്ലാതെ വന്നതോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബോണി തന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ഒമ്പതു മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസും ഡോക്ടര്‍മാരും സംഭവസ്ഥലത്തേക്ക് പെട്ടെന്നെത്തിയെങ്കിലും ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു”.

sridevi and boney

 

നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീദേവിയും ബോണി കപൂറും മകള്‍ ഖുഷി കപൂറും കഴിഞ്ഞയാഴ്ചയാണ് റാസല്‍ ഖൈമയില്‍ എത്തിയത്. വിവാഹത്തിനു ശേഷം ബോണി കപൂറിന് മുംബൈയിലേക്ക് തിരിച്ചു പോരേണ്ടി വന്നു. എന്നാല്‍ ശ്രീദേവിക്ക് സര്‍െ്രെപസ് നല്‍കാന്‍ അദ്ദേഹം വീണ്ടും തിരിച്ചെത്തിയതായിരുന്നു.

 

 

prp

Related posts

Leave a Reply

*