പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്: ശിവസേന

മുംബൈ: മുതിര്‍ന്ന നേതാവായ മനോഹര്‍ പരീക്കറിന്‍റെ മരണശേഷം അതിവേഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കെതിരെ സഖ്യകക്ഷിയായ ശിവസേന. അധികാരത്തിന് വേണ്ടിയുള്ള നാണംകെട്ട കളിയെന്നാണ് ശിവസേന ഗോവയിലെ രാഷ്ട്രീയ നാടകങ്ങളെ വിശേഷിപ്പിച്ചത്.

മനോഹര്‍ പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ രൂക്ഷഭാഷയില്‍ ശിവസേന വിമര്‍ശിച്ചത്. ചൊവ്വാഴ്ച വരെ കാത്തു നിന്നിരുന്നെങ്കില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. അതുമല്ല ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്കും പോയേനെ. ജനാധിപത്യത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥയാണിത്. പൂച്ചയെ പോലെ കാത്തുനിന്നവര്‍ രാത്രി തന്നെ സാവന്തിനെ മുഖ്യമന്ത്രിയാക്കി കളി അവസാനിപ്പിക്കുകയായിരുന്നു.

സത്യപ്രതിജ്ഞ ചൊല്ലാന്‍ അവര്‍ക്ക് ചൊവ്വാഴ്ച വരെ കാത്തുനില്‍ക്കാമായിരുന്നു. പരീക്കറിന്‍റെ ചിത ഒന്ന് എരിഞ്ഞ് തീരുന്നത് വരെയെങ്കിലും കാത്തുനിന്നിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യവും ശിവസേന ചോദിച്ചു.

prp

Related posts

Leave a Reply

*