പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്: ശിവസേന

മുംബൈ: മുതിര്‍ന്ന നേതാവായ മനോഹര്‍ പരീക്കറിന്‍റെ മരണശേഷം അതിവേഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കെതിരെ സഖ്യകക്ഷിയായ ശിവസേന. അധികാരത്തിന് വേണ്ടിയുള്ള നാണംകെട്ട കളിയെന്നാണ് ശിവസേന ഗോവയിലെ രാഷ്ട്രീയ നാടകങ്ങളെ വിശേഷിപ്പിച്ചത്. മനോഹര്‍ പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ രൂക്ഷഭാഷയില്‍ ശിവസേന വിമര്‍ശിച്ചത്. ചൊവ്വാഴ്ച വരെ കാത്തു നിന്നിരുന്നെങ്കില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. അതുമല്ല ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്കും പോയേനെ. ജനാധിപത്യത്തിന്‍റെ ഏറ്റവും […]

നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ; മോദിയെ വീണ്ടും വിമര്‍ശിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന. അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്‌സിജന്‍ പോലെയായിരുന്നുവെന്ന് മോദി മുന്‍പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ശിവസേനയുടെ വിമര്‍ശനം. നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ എന്നാണ് ശിവസേന മുഖപത്രം മോദിയോട് ചോദിക്കുന്നത്. ‘കാവല്‍ക്കാരന്‍ കള്ളന്‍’ തന്നെ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെയും മോദിയെ വിമര്‍ശിക്കാനായ് ശിവസേന കടമെടുത്തു. അച്ചേ ദിന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ നിരാശരായി പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന് ഭയന്ന് തുടങ്ങിയിരിക്കുന്നു. രാമന്‍ അയോധ്യയിലും […]

ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്ന് ശിവസേന

ന്യൂഡല്‍ഹി: രാജ്യത്ത്​ സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്നും വിമര്‍ശിച്ച്‌​ ശിവസേന അധ്യക്ഷന്‍ ഉദ്ദവ്​ താക്കറെ. മൂന്ന്​-നാലു വര്‍ഷങ്ങളിലായി രാജ്യത്ത്​ പടര്‍ന്നുപിടിച്ച ഹിന്ദുത്വ വാദത്തെ അംഗീകരിക്കുന്നില്ല. ഇത്തരത്തിലുള്ള ഹിന്ദുത്വ വാദമല്ല സേനയുടേത്​. ഇന്ന്​ നമ്മുടെ സ്​ത്രീകള്‍ സുരക്ഷിതരല്ല. പശുക്കളെ സംരക്ഷിക്കുന്നതി​ന്‍റെ തിരക്കിലാണ്​ സര്‍ക്കാര്‍. ജനങ്ങള്‍ക്ക്​ താല്‍പര്യമുള്ള ഭക്ഷണ ക്രമങ്ങളില്‍ ബി.​ജെ.പി ഇടപെടരുതെന്നും ശിവസേന മുഖപത്രമായ സാമ്​നയിലൂടെ ഉദ്ദവ്​ താക്കറെ വിമര്‍ശിച്ചു. 2019 ലോക്​​സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ കഴിഞ്ഞ […]

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിലപാട് എടുത്തില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന. നിലപാട് ഉടന്‍ അറിയിക്കും. 10.30ന് ഉദ്ദവ് താക്കറെ നിലപാട് അറിയിക്കുമെന്നും ശിവസേന അറിയിച്ചു.   ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ശിവസേന. ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡിഎംകെയും പിന്തുണ നൽകുമെന്നുറപ്പുള്ളതിനാൽ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്‌ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്ര […]