അറസ്റ്റിലായ ശിവസേന പ്രവര്‍ത്തകരില്‍ ഒരാള്‍ ഊമയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി

സദാചാര ഗുണ്ടായിസം കാട്ടി മറൈന്‍ ഡ്രൈവിലെ യുവതീയുവാക്കളെ ചൂരല്‍ വടി കൊണ്ട് അടിച്ചോടിച്ച എട്ട് ശിവസേന പ്രവർത്തകരെ ജയിലിലടച്ചു. ഇരുപതോളം പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ടി.കെ. അരവിന്ദന്‍ മുമ്പ് ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ്‌. ഇയാൾക്കെതിരെ യുവതി 2014 ൽ ഞാറക്കൽ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. സ്‌കൂളിലെ പി ടി എ പ്രസിഡന്റായിരിക്കെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇയാളെ കൂടാതെ ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ ടി ആര്‍ ദേവന്‍, കെ വൈ കുഞ്ഞുമോന്‍, കെ വി രതീഷ്, എ വി വിനീത്, ടി ആര്‍ ലെനിന്‍, കെ കെ ബിജു, രാജേഷ് എന്നിവരെയാണ് ഇപ്പോള്‍ എറണാകുളം സബ് ജയിലിലടച്ചത്.

 

prp

Related posts

Leave a Reply

*