ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്ന് ശിവസേന

ന്യൂഡല്‍ഹി: രാജ്യത്ത്​ സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്നും വിമര്‍ശിച്ച്‌​ ശിവസേന അധ്യക്ഷന്‍ ഉദ്ദവ്​ താക്കറെ. മൂന്ന്​-നാലു വര്‍ഷങ്ങളിലായി രാജ്യത്ത്​ പടര്‍ന്നുപിടിച്ച ഹിന്ദുത്വ വാദത്തെ അംഗീകരിക്കുന്നില്ല.

ഇത്തരത്തിലുള്ള ഹിന്ദുത്വ വാദമല്ല സേനയുടേത്​. ഇന്ന്​ നമ്മുടെ സ്​ത്രീകള്‍ സുരക്ഷിതരല്ല. പശുക്കളെ സംരക്ഷിക്കുന്നതി​ന്‍റെ തിരക്കിലാണ്​ സര്‍ക്കാര്‍. ജനങ്ങള്‍ക്ക്​ താല്‍പര്യമുള്ള ഭക്ഷണ ക്രമങ്ങളില്‍ ബി.​ജെ.പി ഇടപെടരുതെന്നും ശിവസേന മുഖപത്രമായ സാമ്​നയിലൂടെ ഉദ്ദവ്​ താക്കറെ വിമര്‍ശിച്ചു.

2019 ലോക്​​സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ കഴിഞ്ഞ ദിവസം മഹാരാഷ്​ട്രയില്‍ പറഞ്ഞിരുന്നു.  മഹാരാഷ്​ട്രയിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന സഖ്യത്തില്‍ നിന്നും പിന്‍മാറുന്ന തരത്തിലുള്ള പ്രസ്​താവനകളാണ്​ നിരന്തരം നടത്തി വരുന്നത്​.

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും ശിവസേന വിട്ടു നിന്നിരുന്നു. രാജ്യത്ത്​ ബി.ജെ.പി നടപ്പിലാക്കുന്നത്​​ വ്യാജ ജനാധിപത്യമാണെന്നും പണം, കൈയ്യൂക്ക്​, വോട്ടെടുപ്പ്​ യ​ന്ത്രത്തിലെ തിരിമറി എന്നിവയാണ്​ പാര്‍ട്ടിയുടെ വിജയമന്ത്രമെന്നും ശിവസേന വിമര്‍ശിച്ചിരുന്നു.

prp

Related posts

Leave a Reply

*