പബ്‌ജി കളിക്കുന്നതിന് ഇനി സമയ നിയന്ത്രണം

മുംബെെ: ഇന്ത്യയില്‍ പബ്‌ജി കളിക്കുന്നതിന് സമയനിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്‌ജി കളിക്കാന്‍ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കുന്നതാണ്. ഈ സന്ദേശം ലഭിച്ചാല്‍ പിന്നെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ല. ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിനുശേഷം വീണ്ടും കളിക്കാന്‍ കഴിയുന്നതാണ്. പബ്ജി കളിക്കുന്നത് കുട്ടികളുടെ പഠനത്തെ മോശമായി […]

പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്: ശിവസേന

മുംബൈ: മുതിര്‍ന്ന നേതാവായ മനോഹര്‍ പരീക്കറിന്‍റെ മരണശേഷം അതിവേഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കെതിരെ സഖ്യകക്ഷിയായ ശിവസേന. അധികാരത്തിന് വേണ്ടിയുള്ള നാണംകെട്ട കളിയെന്നാണ് ശിവസേന ഗോവയിലെ രാഷ്ട്രീയ നാടകങ്ങളെ വിശേഷിപ്പിച്ചത്. മനോഹര്‍ പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ രൂക്ഷഭാഷയില്‍ ശിവസേന വിമര്‍ശിച്ചത്. ചൊവ്വാഴ്ച വരെ കാത്തു നിന്നിരുന്നെങ്കില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. അതുമല്ല ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്കും പോയേനെ. ജനാധിപത്യത്തിന്‍റെ ഏറ്റവും […]

നീരവ് മോദിയുടെ നൂറ് കോടിയുടെ ബംഗ്ലാവ് പൊളിച്ചുനീക്കി

മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു. കയ്യേറ്റങ്ങളും നി‍ര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബം​ഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച്‌ നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയാണ് സ്ഫോടനത്തില്‍ നിലംപൊത്തിയത്. വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ക്കുകയായിരുന്നു ശ്രമകരം. മുപ്പത് കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്സ്മെന്‍റ് […]

പാക്കിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ അപമാനിച്ച് പാക് നടി; ചുട്ട മറുപടി നല്‍കി ബോളിവുഡ് നടിയും

മുംബൈ: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ ഇതേചൊല്ലിയുള്ള വാക് പോര് സിനിമാമേഖലയിലേക്കും. ഈ വിഷയത്തെ ചൊല്ലി ഇന്ത്യ- പാക് നടിമാരാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ പൈലറ്റിന് നല്ല സ്വീകരണം നല്‍കുമെന്ന പാക് നടി വീണാ മാലികിന്‍റെ ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. ”വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ […]

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവില്‍ കിങ് ഖാന്‍റെ മറുപടിയെത്തി

മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഉടന്‍ വീട്ടിലേക്ക് വരുമെന്നാണ് ഷാരൂഖ് യുവാവിനോട് പറഞ്ഞത്. ‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു. വീട്ടിലെ എല്ലാവരോടും തന്‍റെ അന്വേഷണം പറയണം. ചിലപ്പോള്‍ ഉടന്‍ വീട്ടിലേക്ക് വരുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. […]

‘അദ്ദേഹത്തിന്‍റെ യൂണിഫോം എനിക്കണിയണം, അതിനി ഞങ്ങളുടെ യൂണിഫോമാണ്’ ; തീപിടുത്തത്തില്‍ മരണപ്പെട്ട മേജര്‍ പ്രസാദ് മഹദിക്കിന്‍റെ ഭാര്യ

മുംബൈ: 2017ല്‍ തവാങ്ങിലെ വാസസ്ഥാലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട മേജര്‍ പ്രസാദ് മഹദിക്കിന്‍റെ ഭാര്യ ഗൗരി മഹദിക് പട്ടാളത്തില്‍ ചേരാന്‍ ഒരുങ്ങുന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2017 ഡിസംബറില്‍ അരുണാചല്‍പ്രദേശിലെ തവാങ്ങിലെ വാസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിലാണ് മേജര്‍ പ്രസാദിന് ജീവന്‍ നഷ്ടപ്പെടുന്നത്. അദ്ദേഹം വിടപറഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഇനിയെന്ത് എന്ന ചിന്ത എന്‍റെ മനസ്സിലുണ്ട്. ഞാനെന്നും സന്തോഷത്തോടെയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അതുകൊണ്ടുതന്നെ ഞാന്‍ ആര്‍മിയില്‍ ചേരാന്‍ തീരുമാനിച്ചു. അതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത്. അദ്ദേഹത്തിന്‍റെ […]

പാക്കിസ്ഥാനെ വിലക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐയുടെ മുന്നറിയിപ്പ്

മുംബൈ: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ബിസിസിഐ മുന്നോട്ട്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോക കപ്പില്‍ പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ്. ബിസിസിഐ. ഇക്കാര്യം സൂചിപ്പിച്ച് ബിസിസിഐ ഐസിസിയ്ക്ക് കത്തയക്കും. പാക് വിലക്ക് സംബന്ധിച്ച് ഐസിസിക്ക് കത്തയക്കാന്‍ ബിസിസിഐ സി.ഇ.ഓ രാഹുല്‍ ജോഹ്രിയോട് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായ് ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ആവശ്യം ഐസിസി നിരസിച്ചാല്‍ ഇന്ത്യ ലോകകപ്പ് […]

പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മകളില്‍ വിലക്ക്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ‘ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനും രാജ്യത്തോടൊപ്പം നില്‍ക്കുന്നു’ അതിനാല്‍ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നും സംഘടന അറിയിച്ചു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരുമെന്നും […]

മുംബൈ ഇരട്ടസ്​ഫോടനക്കേസ്‌ : വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മരിച്ചു

നാഗ്​പുര്‍: 2003 മുംബൈ ഇരട്ടസ്​ഫോടനക്കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മുഹമ്മദ്​ ഹനീഫ്​ സയിദ്​ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസില്‍ മുഖ്യപ്രതിയായ ഹനീഫിന്​​ നാഗ്​പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്​ വൈകിട്ട്​ നാഗ്​പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു. ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തില്‍ ഇന്ന്​ പോസ്​​റ്റ്​മോര്‍ട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും​ ജയില്‍ സൂപ്രണ്ട്​ പൂജ ബോസ്​ലെ അറിയിച്ചു. ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ്​ […]

ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ ആദരവ് പോസ്റ്റ്;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: തൊഴിലിടങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് നിരന്തര സംവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനന്ദ് മഹീന്ദ്രയുടെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരേ സമയം വീട്ടിലും തൊഴിലിടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഓരോ സ്ത്രീകളും. ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ഈ വിഷയത്തെ ആസ്പദമാക്കിയണ് പോസ്റ്റ്. ചിത്രമിങ്ങനെ:  മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു. ഭംഗിയായി, എക്‌സിക്യൂട്ടീവ് ലുക്കില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ട് ഇവരെല്ലാം. […]