റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി; ഭവന വാഹന വായ്പ നിരക്കുകള്‍ കുറഞ്ഞേക്കും

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗം റിപ്പോ നിരക്കില്‍ കുറവ് വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. 17 മാസങ്ങള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ഇത് കൂടാതെ റിസര്‍വ് ബാങ്കിന്‍റെ നയ നിലപാട് കാബിലബറേറ്റഡ് ടൈറ്റനിങ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്ക് […]

സമ്മതമില്ലാതെ ജനനം നല്‍കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി 27കാരന്‍

മുംബൈ: സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യുവാവ്. തന്‍റെ അനുവാദമില്ലാതെ ജനനം നല്‍കിയെന്ന് പറഞ്ഞാണ് 27കാരനായ യുവാവ് മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശിയായ റാഹേല്‍ സാമുവല്‍ ആണ് തന്നെ ഭൂമിയിലെ വിഷമങ്ങള്‍ക്കും ഭാരങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്നതിനായി ജനിപ്പിച്ചതിനെ രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണെന്നും അനുകമ്പയുടെ പേരില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നും പ്രചരിപ്പിക്കുന്ന ‘ആന്‍റി നാറ്റലിസ’ത്തില്‍ വിശ്വസിക്കുന്നയാളാണ് റാഹേല്‍. മാതാപിതാക്കളെ താന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണവര്‍ വേദനയും വിഷാദവും അനുഭവിക്കുന്നതിനായി തന്നെ ജനിപ്പിച്ചത്. ഈ ലോകത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന […]

ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന നടത്തുന്ന രീതിയ്‌ക്കെതിരെ സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ കന്യകാത്വ പരിശോധനയെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ നടന്നുവരുന്ന കന്യകാത്വപരിശോധനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെയാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. ഇത്തരത്തില്‍ വരുന്ന പരാതികളെ ഗൗരവത്തില്‍ കാണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത് പട്ടീല്‍ അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്യാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. ഉത്തരവനുസരിച്ച് കന്യകാത്വ പരിശോധനക്കിരയായ യുവതികള്‍ക്ക് […]

പബ്ജിക്ക് അടിമയായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തു

മുംബൈ: ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്‍റെ പേരിലാണ് മുംബൈ കുര്‍ളയില്‍ പത്തൊന്‍പതുകാരനായ നദീം ഷെയ്ക്ക് ആത്മഹത്യ ചെയ്തത്. ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ തകരാറിലായതിനാല്‍ നദീം പുതിയഫോണ്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. പബ്ജി ഗെയിം പുലര്‍ച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാള്‍ ഇതിന് പൂര്‍ണ്ണമായും അടിമയായി എന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. ഫോണ്‍ വാങ്ങാന്‍ പണംകണ്ടെത്താന്‍ കഴിയാതെ […]

‘ഒരിക്കലും അഴിമതിയെന്ന പാപം ചെയ്യരുത്’; അമ്മയുടെ വാക്ക് നിറവേറ്റിയതായി മോദി

മുംബൈ: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച്‌ വിശദീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച്‌ മോദി സംസാരിച്ചത്. ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നതായി മോദി പറഞ്ഞു. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ എന്നോടു പറഞ്ഞു. തന്‍റെ അമ്മയുടെ വാക്കുകളാണ് ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്‍റെ അമ്മയ്ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും […]

കണ്ണിറുക്കുന്ന പെണ്‍കുട്ടിയായല്ല ഒരു നടിയായി അംഗീകരിക്കൂ; പ്രേക്ഷകരോട് പ്രിയ വാര്യര്‍

മുംബൈ: കണ്ണു ചിമ്മുന്ന പെണ്‍കുട്ടി ആയല്ല, തന്നെ ഒരു നടിയായി അംഗീകരിക്കണമെന്ന് പ്രിയ പ്രകാശ് വാര്യര്‍. വിക്കി കൗശല്‍ നായകനായ ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ അപേക്ഷ. സിനിമയുടെ പ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു പ്രിയയും. വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്. അത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രിയ പറഞ്ഞു. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ […]

ഡിസ് ലൈക്ക് ചെയ്തു പരിഹസിക്കുന്നവരോട് പ്രിയാ വാര്യര്‍ക്ക് പറയാനുളളത്‌

മുബൈ: മലയാളത്തിലെ യുവനായിക പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായ ടീസറിന് യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ട്രെയിലറിനെയും പ്രിയയെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടീസറില്‍ ഗ്ലാമര്‍ ലുക്കിലും സിഗരറ്റ് വലിച്ചുമൊക്കെ പ്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയ. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും അതിന്‍റെതായ പരിഭ്രമമുമുണ്ടെന്നും താരം പറയുന്നു. ‘ടീസര്‍ കാണാനും […]

കേക്ക് മുറിക്കാന്‍ കത്തി ചോദിച്ചു; വെയ്റ്റര്‍ മുറിച്ചത് യുവതിയുടെ കഴുത്ത്

മുംബൈ: വിവാഹ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിക്കാന്‍ യുവതി കത്തി ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ വെയ്റ്റര്‍ കത്തിയുമായെത്തി യുവതിയുടെ കഴുത്തു മുറിച്ചു. ഇരുപത്തിമൂന്നുകാരനായ വെയ്റ്റര്‍ നിഷാന്ത് ഗൗഡയാണ് കേക്കുമുറിക്കാനായി കത്തി ചോദിച്ച യുവതിയേ ആക്രമിച്ചത്. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് ഹോട്ടലില്‍ താമസമാക്കിയത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആ്രഫിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്‌ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി […]

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാം. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്.

ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ 4 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. പൊള്ളലേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാജേന്ദ്ര ഷിന്‍ഡെ, ഭാര്യ രോഷിനി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. താന്‍ കിടക്കയിലും ഭാര്യയും മക്കളും നിലത്തും കിടക്കുന്നതിനിടെയാണ് ചാര്‍ജില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്നു രാജേന്ദ്ര ഷിന്‍ഡെ പൊലീസിനോട് പറഞ്ഞു. ഫോണ്‍ ചാര്‍ജിംഗ് ഫുള്ളായി സ്വിച്ച്‌ ഓഫാക്കാനായി ഒരുങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൈവിരലുകളിലും […]