മുംബൈ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

മുംബൈ: ചെമ്പൂര്‍ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം അഞ്ചായി. തീ പൂര്‍ണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി വരുന്നേതെയൊള്ളൂവെന്ന് അഗ്നിശമന സേന അറിയിച്ചു. തിലക് നഗറിലെ 35 നില കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ ഇന്നലെ വൈകീട്ട് 7.46 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. 7.51 നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന്‍ അഗ്‌നിശമനാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും 75 വയസ്സില്‍ മുകളിലുള്ളവരാണ്. തീപര്‍ന്നപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നവരാണ് മരിച്ചതെന്ന് കരുതുന്നു. ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ ഒരു […]

നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ; മോദിയെ വീണ്ടും വിമര്‍ശിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന. അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്‌സിജന്‍ പോലെയായിരുന്നുവെന്ന് മോദി മുന്‍പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ശിവസേനയുടെ വിമര്‍ശനം. നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ എന്നാണ് ശിവസേന മുഖപത്രം മോദിയോട് ചോദിക്കുന്നത്. ‘കാവല്‍ക്കാരന്‍ കള്ളന്‍’ തന്നെ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെയും മോദിയെ വിമര്‍ശിക്കാനായ് ശിവസേന കടമെടുത്തു. അച്ചേ ദിന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ നിരാശരായി പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന് ഭയന്ന് തുടങ്ങിയിരിക്കുന്നു. രാമന്‍ അയോധ്യയിലും […]

ഈ ​മാ​സം 21 മുതല്‍ അ​ഞ്ച് ദി​വ​സം ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കാ​ന്‍ സാ​ധ്യ​ത

മും​ബൈ: ഈ ​മാ​സം 21 മു​ത​ല്‍ അ​ഞ്ചു ദി​വ​സം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കാ​ന്‍ സാ​ധ്യ​ത. അ​വ​ധി ദിവ​സ​ങ്ങ​ളും തൊ​ഴി​ലാ​ളി സ​മ​ര​വും ഒ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കൂ​ട്ട അ​വ​ധി​ക്കു വ​ഴി​തെ​ളി​ഞ്ഞ​ത്. ഡി​സം​ബ​ര്‍ 21 ന് ​രാ​ജ്യ​മൊ​ട്ടാകെ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ര​ണ്ടു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 10 ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. 22 നാ​ലാം ശ​നി​യാ​യ​തി​നാ​ല്‍ ബാങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല. 23 ഞാ​യ​റാ​ണ്. 25 ക്രി​സ്മ​സ് ദി​ന​മാ​യ​തി​നാ​ല്‍ ബാ​ങ്കു​ക​ള്‍ അവധിയാണ്. 26 നും ​തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

മുംബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബോളിവുഡ് നടി മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. പൂനെ നിയോജകമണ്ഡലത്തില്‍ ഇവരെ സ്ഥാനാര്‍ത്ഥി ആയി നിര്‍ത്താന്‍ ബി.ജെ.പിയില്‍ ശ്രമമുണ്ട്. ഇതിന് സൂചനയെന്നോണം ഇക്കഴിഞ്ഞ ജൂണ്‍ മാസം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടിയുമായി അവരുടെ മുംബൈയിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം മാധുരി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയിലുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. വലിയ മാറ്റം ഒന്നും ഉണ്ടായില്ലെങ്കില്‍ മാധുരി തന്നെയാകും പൂനെയിലെ ബി.ജെ.പി […]

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം അരങ്ങൊഴിയുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൌതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് […]

അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ടേര്‍ഡ് വിമാനങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ടേര്‍ഡ് വിമാനങ്ങള്‍ ഇറങ്ങും. രാജസ്ഥാനിലെ ഉദയ്‌പുര്‍ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലാണ് 200 ചാര്‍ടേര്‍ഡ് വിമാനങ്ങള്‍ ഇറങ്ങുക. ഡിസംബര്‍ 12നാണ് അംബാനിയുടെ മകള്‍ ഇഷയും ആനന്ദ് പിരമലും മുംബൈയില്‍ വച്ച്‌ വിവാഹിതരാകുന്നത്. സാധാരണ ദിവസങ്ങളില്‍ ഉദയ്‌പുര്‍ വിമാനത്താവളത്തില്‍ 19 സര്‍വീസുകളാണുള്ളത്. എന്നാല്‍, അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വിമാന സര്‍വീസുകള്‍ നടത്തുമെന്നാണ് സൂചന. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായാണ് അംബാനി കുടുംബം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴിന് നിയമസഭാ […]

മുംബൈയില്‍ വന്‍ തീപിടിത്തം; നാല് കിലോമീറ്ററോളം തീ പടര്‍ന്നു

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിലാണ് തീപിടിത്തമുണ്ടായത്. നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളപായം ഉണ്ടായിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് 6.21 ഓടെയാണ് തീ പടര്‍ന്ന് പിടിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. വനത്തിനോട് ചേര്‍ന്നുള്ള ഹൗസിംഗ് സൊസെറ്റികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമാണിത്. […]

750 കിലോ ഉള്ളിക്ക് 1064 രൂപ; കിട്ടിയത് പ്രധാനമന്ത്രിക്ക് മണിയോര്‍ഡര്‍ അയച്ച് കര്‍ഷകന്‍

മുംബൈ: ഉള്ളി കൃഷിയില്‍ ന്യായമായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിറ്റ് കിട്ടിയ തുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച്‌ കര്‍ഷകന്‍. മഹാരാഷ്ട്രയിലെ കര്‍ഷകനായ സഞ്ജയ് സേത് ആണ് ഉള്ളിവില നിരന്തരമായി ഇടിയുന്നതിനെതിര പ്രതിഷേധമറിയിച്ചത്. 2010ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്‌ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചുരുക്കം ചില കര്‍ഷകരില്‍ ഒരാളായിരുന്നു മുംബൈ നാസിക് ജില്ലയിലെ നിപാട് ടെഹ്സ് സ്വദേശിയായ സഞ്ജയ്. എട്ട് വര്‍ഷത്തിനിപ്പുറവും ഈ കര്‍ഷകന്‍റെ അവസ്ഥ മെച്ചപ്പെട്ടില്ല. ഒരു കിലോ ഉള്ളി […]

ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മുംബൈ: അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറില്‍ ഇന്നലെയാണ് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എണ്‍പതുകാരിയായ വൃദ്ധ കൊല്ലപ്പെട്ട കേസില്‍ മകന്‍ യാഗേഷ് ഷേണായിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പത്തിരണ്ടുകാരനായ യോഗേഷ് തുച്ഛമായ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയുമായി പിണങ്ങിയ യോഗേഷ് അമ്മ ലളിതയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ മകന്‍ തന്‍റെ ചികില്‍സാ കാര്യങ്ങളില്‍ അവഗണന കാണിക്കുന്നെന്ന് അമ്മ സ്ഥിരമായി പരാതിപ്പെടാറുണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ […]

കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും

മുംബൈ: നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. രൂപയുടെ മൂല്യമിടിവ് മൂലമാണ് നിര്‍മാണ ചിലവ് വര്‍ധിച്ചത്. ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോഡ് ഒരു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാല് ശതമാനമാണ് വിലവര്‍ധന പരിഗണിക്കുന്നത്. എന്നാല്‍, സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട […]