മുംബൈയില്‍ വന്‍ തീപിടിത്തം; നാല് കിലോമീറ്ററോളം തീ പടര്‍ന്നു

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവിലാണ് തീപിടിത്തമുണ്ടായത്. നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. ഐടി പാര്‍ക്കിന് സമീപത്താണ് വനപ്രദേശം. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളപായം ഉണ്ടായിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് 6.21 ഓടെയാണ് തീ പടര്‍ന്ന് പിടിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. വനത്തിനോട് ചേര്‍ന്നുള്ള ഹൗസിംഗ് സൊസെറ്റികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമാണിത്. ചുറ്റുപ്പാടുകളിലേക്ക് തീ പടരാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു. ഉണങ്ങിയ മരങ്ങള്‍ തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായി.

prp

Related posts

Leave a Reply

*